വീടിന്റെ ഈ 2 ഭാഗങ്ങളിൽ ഒരിക്കലും അഴ കെട്ടല്ലേ.!! കെട്ടിയാൽ വലിയ ദോഷം; വീട്ടിലെ അലക്ക് കല്ലിന്റെ ശരിയായ സ്ഥാനം ഇതാണ്.!! | Alakkukallu Astrology News 2024

Alakkukallu Astrology News 2024 : സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ തുണി അലക്കി കഴിഞ്ഞാൽ ഉണക്കാനായി വീടിന്റെ പുറംഭാഗത്ത് അയ കെട്ടുന്ന ശീലം ഉണ്ടായിരിക്കും. പലരും മുൻവശത്ത് കെട്ടിയാൽ അത് വൃത്തികേടാണെന്ന് കരുതി വീടിന്റെ പല സൈഡ് ഭാഗങ്ങളിലും കൊണ്ടുപോയി കെട്ടുന്ന പതിവും ഉണ്ട്. എന്നാൽ ഇത്തരത്തിൽ അയ കെട്ടുന്നത് വാസ്തു രൂപത്തിൽ പലതരത്തിലും വ്യാഖ്യാനിക്കപ്പെടുന്നു. വീട്ടിൽ അയ കെട്ടേണ്ട സ്ഥലങ്ങളെപ്പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. വാസ്തുപ്രകാരം

നോക്കിയാണ് വീട് വയ്ക്കുന്നത് എങ്കിൽ അലക്ക് കല്ലിന്റെ സ്ഥാനത്തിനും തുണി അലക്കിയിടുന്ന അയക്കും വളരെയധികം പ്രാധാന്യമുണ്ട്. ഇവ രണ്ടും നോക്കാതെയാണ് വീട് നിർമ്മിക്കുന്നത് എങ്കിൽ ഭാവിയിൽ അത് വലിയ പല പ്രശ്നങ്ങൾക്കും കാരണമായേക്കാം. വീടിന് അയ കെട്ടാനായി ഒരിക്കലും തിരഞ്ഞെടുക്കാൻ പാടില്ലാത്ത ഭാഗങ്ങളിൽ ഒന്നാണ് പ്രധാന വാതിലിന് അഭിമുഖമായി വരുന്ന ഇടം. വീടിനോട് ചേർന്ന് ധാരാളം പറമ്പ് ഉണ്ടെങ്കിൽ പോലും ഈയൊരു രീതിയില്‍ അയ കെട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഈയൊരു രീതിയിൽ അയ കെട്ടുന്നത് വഴി ജീവിതത്തിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ വന്നു ചേരാനുള്ള സാധ്യതയുണ്ട് എന്നാണ് പറയപ്പെടുന്നത്. അതേസമയം അയൽപക്കത്തെ വീട്ടിൽ ഈ ഒരു രീതിയിൽ അയ കെട്ടിയത് കൊണ്ട് നിങ്ങൾക്ക് ഒരു രീതിയിലും ദോഷം അത് ചെയ്യുന്നതല്ല. കാരണം അത് അവരുടെ പുരയിടത്തോട് ചേർന്ന് വരുന്ന ഭാഗമാണല്ലോ. അയ കെട്ടാനും അലക്കുകല്ല് സ്ഥാപിക്കാനും പാടില്ലാത്തതായി കണക്കാക്കപ്പെടുന്ന മറ്റൊരു ഭാഗം ഈശ്വര സാന്നിധ്യം ഏറ്റവും

കൂടുതൽ ഉള്ളതായി അറിയപ്പെടുന്ന വടക്ക് കിഴക്ക് മൂലയാണ്. കാരണം ഈശാനു കോൺ, ഈശാനു മൂല എന്നിങ്ങനെ പല രീതികളിലും ഈ ഒരു ഭാഗം അറിയപ്പെടുന്നു. അതുകൊണ്ടു തന്നെ ഈയൊരു കോണിലാണ് അയ കെട്ടുന്നത് എങ്കിൽ അത് വീട്ടിലേക്കുള്ള ദൈവ സാന്നിധ്യം ഇല്ലാതാക്കുന്നതിന് കാരണമായേക്കാം. അയ കെട്ടുന്നതും, അലക്ക് കല്ല് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Alakkukallu Astrology News 2024 Credit : Infinite Stories