കറ്റാർവാഴ ജെൽ ദിവസവും ഉപയോഗിച്ചാൽ.. അറിയാതെ പോകല്ലേ ഇതെല്ലാം.!!

വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കറ്റാർവാഴ. ആയുർവേദത്തിലും ഹോമിയോപ്പതിയിലുമെല്ലാം ഇത് സാധാരണയായി ഉപയോഗിച്ച് വരുന്നു. വിപണിയിൽ ഇന്ന് ലഭ്യമായിട്ടുള്ള ഒട്ടുമിക്ക സൗന്ദര്യവർദ്ധക വസ്തുക്കളിലെയും ഒരു പ്രധാന ചേരുവ തന്നെയാണ് കറ്റാർവാഴ. ഇതിൽ ധാരാളം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. കറ്റാർവാഴയുടെ ഗുണങ്ങൾ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.

നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും അതുപോലെ സൗന്ദര്യ സംരക്ഷണത്തിനും കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. എന്നാൽ കറ്റാർവാഴയുടെ യഥാർത്ഥ ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. നല്ല ഒരു ആന്റിഓക്സിഡന്റ് കൂടിയാണ് കറ്റാർവാഴ. ഇവയ്ക്ക് പൂപ്പൽ ബാക്ടീരിയ തുടങ്ങിയവയെ ചെറുക്കുവാനുള്ള കഴിവ് ഉണ്ട്. മുഖത്തെ കറുപ്പ് നിറം മാറുന്നതിന് ഏറെ മികച്ചതാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ജെല്ലിനൊപ്പം തുളസിയുടെ നീര്,

പുതിനയിലയുടെ നീര് തുടങ്ങിയവ ഒരു ടീസ്പൂൺ വീതം എടുത്ത് മുഖത്ത് പുരട്ടുക. പാൽ ഉപയോഗിച്ച് തടവി അഞ്ചു മിനിറ്റിനുശേഷം വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ടു തവണ ഈ രീതിയിൽ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകൾ അകറ്റുവാൻ സഹായിക്കും. കറ്റാർവാഴയുടെ ഉള്ളിലെ മഞ്ഞ നിറത്തിലുള്ള ലിക്വിഡ് കളഞ്ഞശേഷം മാത്രം ഉപയോഗിക്കുക. അലോവേര ഉപയോഗിച്ചാൽ ഉണ്ടാകുന്ന അലെർജിക്കുള്ള പ്രധാന കാരണക്കാരൻ ഈ ഒരു മഞ്ഞ ലിക്വിഡ് തന്നെയാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Kairali Health എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.