ലക്ഷണശാസ്ത്രപ്രകാരം ഈ ഉറുമ്പുകൾ നൽകുന്ന മുന്നറിയിപ്പ്.!! ഉറുമ്പുകൾ വീട്ടിൽ വന്നാൽ; ഉറുമ്പുകൾ വീട്ടിൽ വരുന്നുണ്ടോ ശ്രദ്ധിക്കണം.. | Ants At Home Lakshana sasthram

Ants At Home Lakshana sasthram : പണ്ടുകാലം തൊട്ട് തന്നെ ലക്ഷണ ശാസ്ത്രപ്രകാരം വരാനിരിക്കുന്ന കാര്യങ്ങളെപ്പറ്റി പലരും പ്രവചനങ്ങൾ നടത്താറുണ്ട്. ചുറ്റുമുള്ള ജീവികൾ നൽകുന്ന ലക്ഷണങ്ങളെല്ലാം അതിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്. അത്തരത്തിൽ ലക്ഷണ ശാസ്ത്രവുമായി ബന്ധപ്പെടുത്തി പറയാവുന്ന ചില ജീവികളാണ് ഉറുമ്പ്, പല്ലി, കാക്ക പോലുള്ള ജീവികളെല്ലാം. ലക്ഷണ ശാസ്ത്രപ്രകാരം ഉറുമ്പുകൾ

വീട്ടിൽ വരികയാണെങ്കിൽ അത് എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് വിശദമായി മനസ്സിലാക്കാം. വീടിന്റെ പലഭാഗങ്ങളിലായി കറുത്ത ചെറിയ ഉറുമ്പിനെ കാണുകയാണെങ്കിൽ അത് ആ വീട്ടിലേക്ക് വരാനിരിക്കുന്ന ചില വിശേഷ അവസരങ്ങളുടെ സൂചനയായി കണക്കാക്കാം. അതുകൊണ്ടു തന്നെ ഇവയെ കാണുകയാണെങ്കിൽ ഒരു കാരണവശാലും ഉപദ്രവിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്രധാനമായും വീടിന്റെ പൂജാമുറി,

അടുക്കള ഭാഗങ്ങളിൽ കറുത്ത ഉറുമ്പുകളെ കാണുകയാണെങ്കിൽ അവയെ ഒരു കാരണവശാലും അവിടെ നിന്നും തുരത്താതിരിക്കാൻ ശ്രദ്ധിക്കുക. കാരണം അവ ശുഭ സൂചനയായി കണക്കാക്കാം. അതേസമയം അടുക്കള പോലുള്ള ഭാഗങ്ങളിൽ കണ്ടു വരുന്നത് ചുവന്ന ഉറുമ്പുകളെ ആണെങ്കിൽ അത് നല്ലതായി കണക്കാക്കുന്നില്ല. അവ ചില ദോഷങ്ങൾ കൊണ്ടുവരാനുള്ള സൂചനയായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടു തന്നെ ഇവയെ കാണുകയാണെങ്കിൽ ഉടൻ തന്നെ തുരത്താനായി ശ്രദ്ധിക്കുക. അതിനായി ഉറുമ്പ് പൊടി അല്ലെങ്കിൽ ഉറുമ്പ് നിർമ്മാർജ്ജനത്തിനായി ഉപയോഗിക്കുന്ന ലിക്വിഡുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്താവുന്നതാണ്.

ചുവന്ന ഉറുമ്പുകളെ കൂട്ടമായി കാണുന്നത് ആ വീടിന് വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടം കൊണ്ടു വരുന്നതിന്റെ സൂചനയായി കണക്കാക്കാം. ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി ചുവപ്പും, കറുപ്പും ചേർന്ന ചിറകുകളോടു കൂടിയ ഉറുമ്പുകളെയാണ് വീട്ടിൽ കാണുന്നത് എങ്കിൽ അവയെ ഒരു കാരണവശാലും ഉപദ്രവിക്കേണ്ടതില്ല. അവ നല്ലതിന്റെ സൂചനയായി കണക്കാക്കാം. എന്നാൽ അമിതമായ ഉറുമ്പ് ശല്യം കാണുകയാണ് എങ്കിൽ ആ ഭാഗങ്ങളിൽ കുറച്ച് ഉപ്പും ശർക്കരയും ചേർത്ത പൊടി വിതറി കൊടുക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുമ്പോൾ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ തന്നെ ഉറുമ്പ് ശല്യം ഇല്ലാതാക്കാനായി സാധിക്കും. ലക്ഷണ ശാസ്ത്രപ്രകാരം ഉറുമ്പ് വീട്ടിൽ വരുന്നതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Ants At Home Lakshana sasthram Video Credit : നമ്പ്യാട്ട് മന കാഞ്ചീപുരം