കിടിലൻ മേക്കോവറിൽ തിളങ്ങി പ്രിയതാരം അനുസിത്താര; പുതു ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ | Anu Sithara latest photoshoot
Anu Sithara latest photoshoot: മലയാള സിനിമാലോകത്തെ താരസുന്ദരിമാരിൽ ഒരാളാണ് അനുസിത്താര. വളരെ കുറച്ചു ചിത്രങ്ങളിലൂടെ ജനഹൃദയം കീഴടക്കിയ പ്രിയനടി. മലയാള ചിത്രങ്ങൾ കൂടാതെ തമിഴ് തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്ന നിലയിൽ മാത്രമല്ല വളരെ നല്ലൊരു ഡാൻസർ കൂടിയാണ് അനുസിത്താര. നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. 2015 ലാണ് താരത്തിന്റെ വിവാഹം നടക്കുന്നത്. വിഷ്ണുപ്രസാദ് ആണ് ഭർത്താവ്.
സിനിമാരംഗത്തും സോഷ്യൽമീഡിയയിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് താരം. പൊട്ടാസ് ബോംബ് എന്ന സിനിമയിൽ ബാലതാരമായി ആയിരുന്നു സിനിമാ ലോകത്തേക്കുള്ള ചുവടുവെപ്പ്. ബാലതാരമായാണ് അഭിനയം തുടങ്ങിയതെങ്കിലും ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. കൂടാതെ രാമന്റെ ഏദൻതോട്ടം എന്ന സിനിമയിലെ മാലിനി എന്ന കഥാപാത്രത്തെ ജനങ്ങൾ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു.
ഒരു ഇന്ത്യൻ പ്രണയകഥ, അനാർക്കലി, തുടങ്ങി ഏറ്റവും അവസാനമായി മോഹൻലാൽ നായകനായ ജനപ്രിയ ചിത്രം ട്വൽത്ത് മാനിൽ എത്തിനിൽക്കുകയാണ് താരത്തിന്റെ അഭിനയ ജീവിതം. ട്വൽത്ത് മാനിലെ അനു അഭിനയിച്ച മെർലിൻ എന്ന കഥാപാത്രം വളരെയധികം ജനപ്രീതി നേടിയിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ അനുവിന്റെ പുതിയ ചിത്രങ്ങളാണ് ജനങ്ങൾക്ക് മുൻപിൽ എത്തിയിരിക്കുന്നത് . താരത്തിന്റെ കിടിലൻ മേക്കോവർ
ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങി തന്റെ തറവാട്ടുമുറ്റത്ത് നിന്നും എടുത്ത ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. വെളുത്ത കസവ് സാരിയും തലയിൽ പൂവും വളരെ ലളിതമായ ആഭരണങ്ങളും മേക്കപ്പും അണിഞാണ് താരം എത്തിയിരിക്കുന്നത്. മെലൻകെ ഡിസൈനിങ് സ്റ്റുഡിയോ ആണ് അനുവിന്റെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. അനശ്രിയ നസ്രിൻ ആണ് താരത്തിന്റെ സ്റ്റൈലിസ്റ്റ്.