ഇത് അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അസുലഭ മുഹൂർത്തത്തിന്റെ സന്തോഷം പങ്കുവച്ച് ആര്യ ബഡായി | Arya Badai sister save the date

Arya Badai sister save the date : മലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെയും ബിഗ് സ്ക്രീൻ പ്രേക്ഷകരുടെയും ഇഷ്ട താരങ്ങളിൽ ഒരാളാണല്ലോ ആര്യ. ഒരു അഭിനേത്രി എന്നതിലുപരി ടെലിവിഷൻ അവതാരകയായും മോഡലായും ചുരുങ്ങിയ കാലം കൊണ്ട് തിളങ്ങാനും ഇവർക്ക് സാധിച്ചിരുന്നു. തുടർന്ന് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന കോമഡി ഷോയിലൂടെ താരം ഏറെ പ്രേക്ഷക സ്വീകാര്യത നേടിയതോടെ ആര്യ ബഡായി എന്ന പേരിൽ അറിയപ്പെടുകയായിരുന്നു ഇവർ പിന്നീട്. മാത്രമല്ല മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി

ഷോ ആയ ബിഗ് ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥിയായി ആര്യ എത്തിയതോടെ നിരവധി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാനും ആര്യക്ക് സാധിച്ചിരുന്നു. അഭിമുഖങ്ങളിലും സമൂഹ മാധ്യമങ്ങളിലും തന്റെ നിലപാട് ആരുടെ മുമ്പിലും തുറന്നുപറയുന്ന ഒരാൾ കൂടിയായ ആര്യ തന്റെ വിവാഹത്തെക്കുറിച്ചും തുടർന്നുണ്ടായ സംഭവവികാസങ്ങളെ കുറിച്ചും മകളെക്കുറിച്ചും തുറന്നു പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ

arya badai

ഉത്തരവാദിത്വങ്ങളിൽ ഒന്ന് നിറവേറ്റാൻ സാധിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ആര്യ. തന്റെ സഹോദരിയായ അഞ്ജനയുടെ സേവ് ദി ഡേറ്റ് വീഡിയോ പങ്കുവച്ചുകൊണ്ട് താരം കുറിച്ച വാക്കുകൾ ഏറെ ഹൃദയസ്പർശിയായ ഒന്നായിരുന്നു.ഈയൊരു വിവാഹത്തിലൂടെ തന്റെ ഏറ്റവും വലിയ കടമ നിർവഹിക്കുകയാണ് താൻ എന്നാണ് ആര്യ പറയുന്നത്. “ഇതാണ് എന്റെ ഹൃദയം ഇത് എന്റെ അച്ചന്റെ അവസാനത്തെ ആഗ്രഹമാണ്. ഇത്

സാക്ഷാത്കരിക്കപ്പെടുന്ന എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നും എന്റെ കഠിനാധ്വാനത്തിന്റെ ഫലവുമാണ്.എന്റെ പെൺകുഞ്ഞ്, എന്റെ ആദ്യത്തെ കുട്ടി വിവാഹിതയാകുന്നു,എനിക്ക് ശാന്തത പാലിക്കാൻ കഴിയുന്നില്ല.. അവന്റെ കൈകൾ പിടിച്ച് അവൾ അവളുടെ സ്വപ്നത്തിലേക്ക് നടക്കാൻ ഇനി കുറച്ച് ദിവസങ്ങൾ കൂടി.” എന്നായിരുന്നു സഹോദരി അഞ്ജനയുടെയും വരൻ അഖിലിന്റെയും സേവ് ദി ഡേറ്റ് വീഡിയോ പങ്കുവെച്ചുകൊണ്ട് ആര്യ കുറിച്ചിരുന്നത്.