മംഗല്യപട്ടു സീരിയൽ താരത്തിന് മംഗല്യം; വിവാഹ നിശ്ചയത്തിന് തിളങ്ങി ബിഗ്ഗ്‌ബോസ് താരം സുചിത്ര..ചിത്രങ്ങൾ പുറത്ത് ..|Arya sreeram engagement picture

Arya sreeram engagement picture:മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടി ആര്യ ശ്രീറാം വിവാഹജീവിതത്തിന് തയ്യാറെടുക്കുന്നു. ടെലിവിഷൻ പ്രേക്ഷകർക്ക് എക്കാലത്തും പ്രിയപ്പെട്ട കോമഡി ഷോയാണ് ബഡായി ബംഗ്ലാവ്. ബഡായി ബംഗ്ലാവിന്റെ പ്രൊഡ്യൂസർ ഡയാന സിൽവസ്റ്ററാണ് മലയാളികൾക്ക് ആര്യയെ പരിചയപ്പെടുത്തുന്നത്. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ സ്ത്രീധനത്തിൽ ഏറെ പ്രേക്ഷകപ്രീതിയാർജിച്ച ഒരു കഥാപാത്രത്തെയാണ് അന്ന് ആര്യ ശ്രീരാം അവതരിപ്പിച്ചത്. സ്ത്രീധനത്തിലെ

ആ കഥാപാത്രത്തിന്റെ പേരിൽ തന്നെയാണ് ഇന്നും ആര്യ അറിയപ്പെടുന്നത്. സൂര്യ ടിവിയിലെ ഇഷ്ടം എന്ന സീരിയലിലും ആര്യ അഭിനയിച്ചിരുന്നു. തൻറെ നാത്തൂൻ കൽപ്പനയാണ് ആര്യയെ ടെലിവിഷൻ രംഗത്തേക്ക് പരിചയപ്പെടുത്തുന്നത്. കോമഡി ഷോ ചെയ്യാൻ ആദ്യം വളരെ പേടിച്ചിരുന്ന ആര്യ പിന്നീട് സ്ക്രീനിൽ തകർക്കുകയായിരുന്നു. ആര്യയുടെ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ത്രീധനം സീരിയൽ കണ്ടവരാരും തന്നെ

ആര്യ അവതരിപ്പിച്ച ആ കഥാപാത്രത്തെ പെട്ടെന്നൊന്നും മറക്കില്ല. അത്രയും മികവാർന്ന രീതിയിലാണ് സീരിയലിൽ ആര്യ തന്റെ പ്രകടനം കാഴ്ചവെച്ചത്. മോഡലിങ്ങും കൂടെ കൂട്ടിയ ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. കണ്ണാടിയിൽ നോക്കി അഭിനയിച്ചുതുടങ്ങിയ ശീലമാണ് തന്റേത് എന്ന് ആര്യ പറഞ്ഞിട്ടുണ്ട്. സ്ത്രീധനം സീരിയലിൽ ആര്യ അവതരിപ്പിച്ച കഥാപാത്രം അന്ന് പ്രേക്ഷകർക്ക് ഒരു വിസ്മയമായിരുന്നു.

ചിത്ര ഷേണായ് കേന്ദ്രകഥാപാത്രമായി എത്തിയ സ്ത്രീധനം അക്കാലത്ത് റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്നു. രാജീവ്‌ റോഷനും ദിവ്യയും നായകനും നായികയുമായി തിളങ്ങിയ സീരിയലിൽ ബഡായി ആര്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പറഞ്ഞ ആ സീരിയലിൽ അഭിനയിച്ച ആര്യ ശ്രീറാം അന്ന് പ്രേക്ഷകരുടെ മനസിലേക്ക് പെട്ടെന്ന് നടന്നുകയറി.