5 ദിവസം അയമോദക വെള്ളം ഇങ്ങനെ കുടിച്ചാൽ സംഭവിക്കുന്നത്! ഈ മാറ്റങ്ങൾ നിങ്ങളെ ഞെട്ടിക്കും!! | Ayamodhaka Vellam Health Benefits

Ayamodhaka Vellam Health Benefits : വെറും അഞ്ചു ദിവസമായി മോദക വെള്ളം കുടിക്കു.. ഈ മാറ്റങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും നൂറ്റാണ്ടുകളായി സുഗന്ധവ്യഞ്ജനങ്ങൾ എല്ലാം അവയുടെ വിശിഷ്ടമായ ഗുണം കൊണ്ടും രുചികൊണ്ടും മണം കൊണ്ടുമൊക്കെ നമ്മെ വിസ്മയപെടുത്തിക്കൊണ്ടിരിക്കുകയാണ്. കറികൾക്ക് രുചി പകരാനാണ് സാധാരണയായി സുഗന്ധവ്യഞ്ജനങ്ങൾ നമ്മൾ ഉപയോഗിക്കുന്നതെങ്കിലും അവയ്ക്ക് ആരോഗ്യപരമായ ഒട്ടനവധി ഗുണങ്ങളും ഉണ്ട്. അതിൽ എടുത്ത് പറയേണ്ട ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം.

ഇന്ത്യയിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന അയമോദകം മികച്ച ദഹനത്തിനും കൂടുതൽ ആരോഗ്യത്തിനും നമ്മെ സഹായിക്കുന്നതാണ്. പ്രസവാനന്തര ശേഷം സ്ത്രീകൾക്ക് പതിവായി അയമോദകം ചേർത്ത് തിളപ്പിച്ച വെള്ളം നൽകുന്ന ഒരു സമ്പ്രദായം നിലവിൽ ഉണ്ടായിരുന്നു. ഇതിന് കാരണം ഇത് ശരീരത്തിൽ കൂടുതൽ ജലാംശം നിലനിർത്തിക്കൊണ്ട് ശരീരഭാരം കുറയ്ക്കുമെന്ന കാരണത്താലാണ്. ഗർഭനാളുകളിലൂടെ കടന്നുപോകുമ്പോൾ ശരീരഭാരം വർധിക്കുന്നത് കുറയ്ക്കാനുള്ള ഏറ്റവും നല്ല പോംവഴി ആണ് അയമോദകം.

ശരീര ഭാരം കുറയ്ക്കാനായി സഹായിക്കുന്ന ഒന്നായി അയമോദക വിത്തുകൾ അറിയപ്പെടുന്നു. ഇതിന് വേദനസംഹാരി ഗുണങ്ങളും ഉണ്ട്. ഈ രാസവസ്തു ആമാശയത്തിൽ ഗ്യാസ്ട്രിക് ജ്യൂസുകളുടെ ശ്രവണ വർദ്ധിപ്പിക്കുന്നു. ശരീര ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും വയറുവേദന, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ നിന്ന് സംരക്ഷണം നൽകാനും അയമോദകം സഹായിക്കുന്നു. ഏറ്റവും മികച്ച പ്രകൃതിദത്ത ആന്റിഓക്സൈഡ് ആയ ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുക വഴി

ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ എളുപ്പമാക്കി മാറ്റുന്നു. അയമോദകത്തിൽ പ്രോട്ടീൻ, കൊഴുപ്പ്, ധാതുക്കൾ, ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ കാൽസ്യം, തയാമിൻ, ഫോസ്ഫറസ്, ഇരുമ്പ്, നിയാസിൻ എന്നിവയിൽ നല്ല അളവിൽ ഉൾപ്പെട്ടിരിക്കുന്നു. അയമോദകം ആമാശയത്തിന് വളരെ നല്ലതാണെന്ന് നമുക്ക് പറയാം.ബാക്കി വിവരങ്ങൾ താഴെ കാണുന്ന വീഡിയോ കണ്ട് മനസിലാക്കു. Video Credit : EasyHealth