വീട്ടിൽ സേമിയ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ തോന്നീലല്ലോ 😍😍 നേന്ത്രപ്പഴവും സേമിയയും മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ😋👌|Easy Banana semiya snacks recipe

easy-banana-semiya-snacks-recipe-malayalam : നേന്ത്രപ്പഴവും സേമിയയും കൊണ്ട് വളരെ വ്യത്യസ്തമായ രീതിയിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഡ്രിങ്ക് നമുക്കു നോക്കാം. ഇത് അധികമാരും ട്രൈ ചെയ്യാത്ത ഒരു ഐറ്റം ആയിരിക്കും. ഇത് ഉണ്ടാക്കുവാൻ ആയിട്ട് ആദ്യം ഇതിനുവേണ്ടി ആവശ്യമുള്ള സേമിയ വേവിച്ചെടുക്കുക ആണ് ചെയ്യേണ്ടത്. അതിനായി കുറച്ച്

കൂടുതൽ വെള്ളം ഒഴിച്ച് വേവിക്കുക യാണെങ്കിൽ സേമിയ കട്ടപിടിക്കാതെ ഒട്ടിപ്പിടിക്കാതെ നല്ല രീതിയിൽ കിട്ടുന്നതാണ്. അരക്കപ്പ് സേമിയ എടുത്ത് വെള്ളം തിളപ്പിച്ച് നല്ലപോലെ വേവിച്ച് ഊറ്റി എടുക്കുക. അടുത്തതായി മീഡിയം സൈസ് ഉള്ള രണ്ട് നേന്ത്രപ്പഴം പഴുത്തത് കട്ട് ചെയ്ത് ഒരു മിക്സിയുടെ ജാറിൽ ഇട്ടു കൊടുക്കുക. ശേഷം ഇതിലേക്ക് ആറു ഈന്തപ്പഴം അരമണിക്കൂർ

കുതിർത്തു അതിനകത്തെ കുരു എല്ലാം മാറ്റിയിട്ട് ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് മുക്കാൽ കപ്പ് പാൽ ഒഴിച്ചു കൊടുക്കുക. പിന്നെ ഇതിലേക്ക് ഒരു സ്പൂൺ കണ്ടൻസ്ഡ് മിൽക്ക് കൂട്ട് ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. എന്നിട്ട് കുറച്ചു പാലും കൂടി ചേർത്ത് ഒന്നുകൂടെ ഒന്ന് കറക്കി എടുക്കുക. ഇത്രയും ആകുമ്പോൾ നമ്മുടെ ഡ്രിങ്ക് ഏകദേശം റെഡിയായി ഇരിക്കുകയാണ്.

അടുത്തതായി ഇതിലേക്ക് മാറ്റിവെച്ച സേമിയ ഇട്ടു കൊടുക്കുക. കൂടാതെ ആവശ്യത്തിന് പഴങ്ങളും പഴുത്ത പപ്പായ കട്ട് ചെയ്തതും മുന്തിരി ഒക്കെ ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം നല്ലപോലെ തണുപ്പിച്ച് ഈ സേമിയ പഴവും പാലും ഒക്കെ ഒന്നു സെറ്റ് ആയതിനുശേഷം വിളമ്പാവുന്നതാണ്. Video Credits : Ladies planet By Ramshi