ഇതൊന്നു സ്പ്രേ ചെയ്താൽ മതി.!! ഇനി ഉരച്ചു കഴുകാതെ തന്നെ എത്ര കറ പിടിച്ച ബാത്റൂം ടൈലും ക്ലോസറ്റും വെട്ടിത്തിളങ്ങും.. | Bathroom Cleaning Easy Tricks

Bathroom Cleaning Easy Tricks : വീട് വൃത്തിയാക്കുമ്പോൾ ഏറ്റവും കൂടുതൽ സമയം ആവശ്യമായി വരുന്ന ഭാഗമാണ് ബാത്റൂം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ബാത്റൂം ക്ലീൻ ചെയ്തില്ല എങ്കിൽ പിന്നീട് വൃത്തിയാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായി മാറും. എന്നാൽ അതിനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകളും മറ്റും ഉപയോഗപ്പെടുത്തിയാലും ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ ബാത്റൂമിന്റെ എല്ലാ ഭാഗങ്ങളും വളരെ കുറഞ്ഞ

സമയത്തിനുള്ളിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. അതിനുശേഷം പാത്രങ്ങൾ കഴുകാനായി ഉപയോഗിക്കുന്ന സോപ്പ് ചെറുതായി ചുരണ്ടി ഇട്ടു കൊടുക്കാവുന്നതാണ്. അതോടൊപ്പം തന്നെ ഒരു സാഷേ ഷാംപൂവും അല്പം വിനാഗിരിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അവസാനമായി കുറച്ച് ചൂടുവെള്ളം കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ കലക്കി കട്ടകളില്ലാത്ത രൂപത്തിൽ ആക്കി എടുക്കണം.

ഈയൊരു ലിക്വിഡ് ഒരു പ്ലാസ്റ്റിക് ബോട്ടിലിൽ ആക്കി അത് ബാത്റൂമിന്റെ എല്ലാ ഭാഗങ്ങളിലും നല്ല രീതിയിൽ സ്പ്രേ ചെയ്തു കൊടുക്കുക. അതിനുശേഷം കഴുകി കളയുകയാണെങ്കിൽ ഫ്ളോറിലും ഭിത്തിയിലുമെല്ലാം പറ്റി പിടിച്ചിട്ടുള്ള കറകൾ എളുപ്പത്തിൽ പോയി കിട്ടുന്നതാണ്.അതുപോലെ ക്ലോസെറ്റ് എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ ഈയൊരു കൂട്ടിൽ വെള്ളം ചേർക്കുന്നതിന് മുൻപായി ഒരു ടിഷ്യൂ പേപ്പറിൽ ആക്കി അത് ക്ലോസറ്റിന്റെ വാട്ടർ ടാങ്കിനകത്ത് ഇട്ടു കൊടുത്താൽ മതിയാകും.കൂടാതെ ബാത്റൂമിന്റെ വെള്ളം പോകുന്ന

പ്ലേറ്റിന്റെ ഹോളുകൾ വൃത്തിയാക്കാനും ഈയൊരു രീതിയിൽ ലിക്വിഡ് ഒഴിച്ച ശേഷം അല്പനേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. പിന്നീട് ക്ലീൻ ചെയ്ത് എടുക്കുകയാണെങ്കിൽ ആ ഭാഗത്തുള്ള ഇരുമ്പിന്റെ കറകളും മറ്റും പോയി എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. വാഷ്ബേസിൻ, പൈപ്പിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം ലിക്വിഡ് അപ്ലൈ ചെയ്ത ശേഷം കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വെക്കണം. എന് നാൽ മാത്രമേ തുരുമ്പ് കറകളും മറ്റും എളുപ്പത്തിൽ കളഞ്ഞ് വൃത്തിയാക്കി എടുക്കാനായി സാധിക്കുകയുള്ളൂ. കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗിച്ച് മടുത്തവർക്ക് തീർച്ചയായും ഈ ഒരു രീതിയിൽ ബാത്റൂമിന്റെ എല്ലാ ഭാഗങ്ങളും എളുപ്പത്തിൽ വൃത്തിയാക്കി നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Bathroom Cleaning Easy Tricks credit : SN beauty vlogs