എത്ര അഴുക്കു പിടിച്ച ബാത്രൂം ടൈലും പുത്തൻ പോലെ വെട്ടി തിളങ്ങാൻ ഈ ഒരു സൂത്രം മതി 😀👌 | easy bathroom tile cleaning tip

easy bathroom tile cleaning tip malayalam : നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഏറ്റവുമധികം വൃത്തിയായും പുത്തൻ പോലെയും ഇരിക്കണം എന്ന് നമ്മൾ എപ്പോഴും ആഗ്രഹിക്കുന്ന ഇടമാണ് ബാത്ത്റൂമുകൾ. പക്ഷേ പലപ്പോഴും ഇങ്ങനെ സംഭവിക്കാറില്ല. ഇതിനുള്ള ഒരു പരിഹാരമാണ് ഇനി പറയാൻ പോകുന്നത്. വളരെ ഉപകാരപ്രദമായ ഒരു ഹോം റെമഡി ആണ് ഇത്. ഇങ്ങനെ ചെയ്താൽ നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിൽ തന്നെ നിങ്ങളുടെ ബാത്റൂമുകൾ എപ്പോഴും

ശുചിയായും വൃത്തിയായും പുത്തൻ പോലെ ഇരിക്കും. പല സന്ദർഭങ്ങളിലും നമുക്ക് എല്ലാ ദിവസവും ബാത്ത്റൂമുകൾ കഴുകാൻ സമയം കിട്ടിയെന്നുവരില്ല. അതുകൊണ്ടു തന്നെ ചില ദിവസങ്ങളിൽ ഒരു ഡീപ് ക്ലീനിങ് ആവശ്യമായിവരും വരും. ഇത്തരത്തിൽ വൃത്തി ആകുമ്പോൾ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ടിപ്പ് ആണിത്. ഇതിനായി ആദ്യം ഒരു ലിക്വിഡ് വാഷ് ഉണ്ടാക്കിയെടുക്കണം. അതിനായി ആദ്യമായി ഒരു

ബൗൾ എടുക്കുക. അതിലേക്ക് അര ക്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം കാൽ ക്ലാസ് വിനാഗിരി ഒഴിക്കുക. ശേഷം ഒരു നാരങ്ങ പിഴിഞ്ഞത് ഒരു സ്പൂൺ ഉപ്പ് ഒരു സ്പൂൺ ബേക്കിംഗ് സോഡ അല്പം ലിക്വിഡ് ഡിഷ് വാഷ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇനി ഇത് ഒരു കുപ്പിയിലേക്ക് മാറ്റുക. ശേഷം ബാത്റൂം ക്ലീൻ ചെയ്യുമ്പോൾ ഭിത്തിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകൾ ഉണ്ടെങ്കിൽ അവിടെ മിശ്രിതം തളിച്ച് അതിനു

ശേഷം സ്ക്രബർ ഉപയോഗിക്കുക. വളരെ എളുപ്പത്തിലും വേഗത്തിലും ഈ കറകൾ ഇളകി പോകുന്നത് നമുക്ക് കാണാൻ കഴിയും. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : SN beauty vlogs