കൊതിയൂറും ബീഫ് അച്ചാർ.!! ഒറ്റയിരിപ്പിനു പാത്രം കാലിയാകും.. | Beef Pickle Recipe

Beef Pickle Recipe : ബീഫ് ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതിപ്പോൾ ബീഫ് കറിയോ, ബീഫ് ഫ്രൈയൊ, അച്ചാറോ ഏതുമായിക്കൊള്ളട്ടെ. നല്ല രുചിയോടു കൂടിയ ബീഫ് സൈഡ് ഡിഷ് ആയി ചേർത്ത് പൊറോട്ടയും, ചോറും ചപ്പാത്തിയുമെല്ലാം കഴിക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ നല്ല നാടൻ ബീഫ് ഉപയോഗിച്ച് എങ്ങനെ അച്ചാർ തയ്യാറാക്കാൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. കൃത്യമായ അളവിൽ ചേരുവകൾ ഉപയോഗിച്ചില്ല എങ്കിൽ അച്ചാറിന് രുചി കുറവായിരിക്കും. അതുകൊണ്ടു തന്നെ നല്ല രുചികരമായ ബീഫ് അച്ചാർ തയ്യാറാക്കേണ്ടത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

Ingrediants

  • Beef
  • Ginger
  • Garlic
  • Green Chilly
  • Curry Leaves
  • Oil
  • Kashmiri Chilly
  • Chilly Powder
  • Salt
  • Turmeric
  • Meat Masala
  • Vinegar

How To Make Beef Pickle Recipe

ആദ്യം തന്നെ അച്ചാർ തയ്യാറാക്കാൻ ആവശ്യമായ ബീഫ് നല്ലതുപോലെ കഴുകി വൃത്തിയാക്കി അല്പം മഞ്ഞൾ പൊടിയും, ഉപ്പും, മീറ്റ് മസാലയും ആവശ്യത്തിന് വെള്ളവും ചേർത്ത് കുക്കറിലിട്ട് വേവിച്ച് എടുക്കുക. ബീഫിന്റെ മൂപ്പ് അനുസരിച്ച് വിസിൽ അടിപ്പിക്കേണ്ടതിന്റെ രീതിയിൽ വ്യത്യാസങ്ങൾ വരുന്നതാണ്. ബീഫ് പൂർണ്ണമായും വേവിച്ച് എടുക്കേണ്ടതില്ല. പകുതി വെന്ത ബീഫിന്റെ ചൂടു പോയി കഴിയുമ്പോൾ ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് മാറ്റി വയ്ക്കുക. അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് ബീഫ് വറുത്തു കോരാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ നല്ല രീതിയിൽ ചൂടായി തുടങ്ങുമ്പോൾ ബീഫിൽ നിന്നും കുറേശ്ശെയായി അതിലേക്ക് ഇട്ട് നല്ല ക്രിസ്പ്പായ രൂപത്തിൽ ഫ്രൈ ചെയ്ത് എടുക്കുക.

ഈയൊരു രീതിയിൽ എടുത്തു വെച്ച മുഴുവൻ ബീഫും വറുത്ത് കോരി മാറ്റിവയ്ക്കണം. ഒരു കാരണവശാലും ബീഫ് കൂടുതൽ ക്രിസ്പാകാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതല്ലെങ്കിൽ അച്ചാറിലെ ബീഫ് വളരെയധികം ബലമുള്ളതായി മാറും. ശേഷം അതേ എണ്ണയിൽ നിന്നും കുറച്ച് എടുത്ത് അതിലേക്ക് എടുത്തുവച്ച ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ട് നല്ല രീതിയിൽ വറുത്ത് സെറ്റാക്കി എടുക്കുക. ശേഷം തയ്യാറാക്കിവെച്ച പൊടികളെല്ലാം എണ്ണയിലേക്ക് ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റണം. ഈയൊരു സമയത്താണ് പൊടികളുടെ കൂടുതൽ അളവ് എണ്ണയിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. പൊടികളുടെ പച്ചമണം പൂർണമായും പോയി കഴിയുമ്പോൾ വറുത്തു വെച്ച ബീഫ് കൂടി അതിലേക്ക് ചേർത്ത് ഒന്ന് മിക്സ് ചെയ്ത് എടുക്കുക. ശേഷം വിനാഗിരി കൂടി ആ ഒരു കൂട്ടിലേക്ക് ഒഴിച്ച് നല്ല രീതിയിൽ ഇളക്കി കൊടുക്കുക. പൊടികൾ ചൂടാക്കി കഴിഞ്ഞാൽ സ്റ്റൗ ഒന്ന് ഓഫ് ചെയ്യുന്നതാണ് എപ്പോഴും നല്ലത്. ഇത്രയും ചെയ്തു കഴിഞ്ഞാൽ ബീഫ് അച്ചാർ റെഡിയായി കഴിഞ്ഞു. അച്ചാറിന്റെ ചൂട് പോയി കഴിഞ്ഞാൽ അത് എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്. ഈയൊരു രീതിയിൽ തയ്യാറാക്കി എടുക്കുന്ന അച്ചാർ എത്ര ദിവസം വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാനായി സാധിക്കുന്നതാണ്. കൂടുതൽ അളവിൽ ബീഫ് കിട്ടുന്ന സമയത്ത് ഒരു തവണയെങ്കിലും ഈ ഒരു ബീഫ് അച്ചർ ഉണ്ടാക്കി നോക്കുകയാണെങ്കിൽ അതിന്റെ രുചി നിങ്ങൾക്കും അറിയാനായി സാധിക്കും. ചോറ് പൊറോട്ട എന്നിവയോടൊപ്പം എല്ലാം ഈ ഒരു ബീഫ് വിളമ്പുകയാണെങ്കിൽ രുചിയുടെ കാര്യത്തിൽ ഒന്നും പറയാനില്ല. ബീഫ് വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഈ ഒരു അച്ചാറും ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Beef Pickle Recipe Credit : Annammachedathi Special

Read Also : ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം..

0/5 (0 Reviews)