ആരാണ് BLACK ADAM. എന്താണ് അദ്ദേഹത്തിൻ്റെ ORIGIN STORY |Black Adam movie

Black Adam movie: 5000 വർഷങ്ങൾക്ക് മുമ്പ് ഈജിപ്തിൽ ജീവിച്ച ഒരു വ്യക്തിയാണ് തിയോ ആദം.അടിമ സമ്പ്രദായം നില നിന്നിരുന്ന സമയം. ഈജിപ്തിലെ രാജാവിൻ്റെ കീഴിൽ പണക്കാരായ ആളുകൾ ഉന്മാദിച്ച് ജീവിക്കുകയും പാവപ്പെട്ടവൻ അവരുടെ കളി പാവയായും അടിമയായും ജീവിക്കുന്ന കാലം. അവിടെ ഒരു അടിമയാണ് നമ്മുടെ തിയോ ആദമും. പക്ഷേ അദ്ദേഹത്തിന് ഒരു മനസ്സുണ്ട്. ഒരിക്കലും പാവപ്പെട്ടവനും പണക്കാരനും അടിമ ഉടമ ബന്ധത്തിൽ ജീവിക്കരുത് എല്ലാവരും ഒരേ പോലെ സന്തോഷത്തോടെ ജീവിക്കണം. കാരണം

വേറെ ഒന്നുമല്ല. അദ്ദേഹത്തിന് തൻ്റെ രാജ്യം വളരെ നല്ല രീതിയിൽ മുന്നോട്ടു പോകണം എന്ന അതിയായ ആഗ്രഹം ആയിരുന്നു. ആ രാജ്യത്തെ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടം ആയിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹത്തെ അവിടെയുള്ള ഒരു വിസാർഡ് തൻ്റെ പിൻഗാമിയായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു. അവിടെ നിന്നാണ് ആദമിന് ഈജിപ്തിലെ 6 ദൈവങ്ങളുടെയും ശക്തി ലഭിക്കുന്നത്.ശക്തി ലഭിച്ചപ്പോൾ ആദമിനു അഹങ്കാരം വരികയും താനാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തിമാൻ എന്നും കരുതി നേരെ

ഈജിപ്തിലെ കൊട്ടാരത്തിലേക്ക് പോയി അവിടെ ഉള്ള രാജാവിനെ എല്ലാവരും കാൺകെ തന്നെ കൊല്ലുകയും ചെയ്തിട്ട് ഇനി ഞാനാണ് നിങ്ങളുടെ രാജാവ് എന്ന് കൂടി പറയുന്നു. തൻ്റെ നേരെ ശബ്ദം ഉയർത്തുന്നവരെ എല്ലാം സൂപ്പർ പവർ ഉപയോഗിച്ച് അദ്ദേഹം കൊല്ലുകയും ചെയ്യുന്നു. ഇതെല്ലാം കണ്ട് സഹിക്കാൻ വയ്യാതെ നമ്മുടെ വിസാർദ് ആദമിനെ ഭൂമിയിൽ നിന്നും അപ്രത്യക്ഷൻ ആക്കുകയും ഇനി 5000 വർഷം തൻ്റെ മുഴുവൻ വേഗതയും ഉപയോഗിച്ച് പറന്നാൽ മാത്രമേ ഭൂമിയിൽ എത്താൻ കഴിയൂ എന്ന രീതിയിൽ എത്തിക്കുകയും ചെയ്യുന്നു. അങ്ങനെ ആദം 5000 വർഷം പറന്നു നമ്മുടെ ഇപ്പോഴത്തെ ഭൂമിയിൽ എത്തുകയും ചെയ്യുന്നു.

പക്ഷേ ഭൂമിയിൽ എത്തിയപ്പോൾ തൻ്റെ അതെ ശക്തിയുള്ള ശസാമിനെ കാണുകയും ശസാമുമായി ഒരു ഘോര യുദ്ധം തന്നെ നടക്കുകയും ചെയ്യുന്നു. വേറെ ഒന്നുമല്ല, 5000 വർഷം താണ്ടി ഇവിടെ എത്തിയത് ഭൂമി ഭരിക്കാൻ ആണല്ലോ, അങ്ങനെ ഇരിക്കെ തൻ്റെ അതെ ശക്തിയുള്ള വേറെ ഒരുത്തൻ ഇവിടെയും. ഇത് അദ്ദേഹത്തിന് സഹിച്ചില്ല. പക്ഷേ ആഡമിന് ഷസാമിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല, അതിനു ശേഷം അദ്ദേഹത്തെ ഒരു കല്ലുകൾക്ക് ഉള്ളിൽ ബന്ദിയാക്കി വെക്കുകയും ചെയ്തു. പക്ഷേ വർഷങ്ങൾക്ക് ശേഷം ഡോക്ടർ സെവാന എന്ന വ്യക്തി അദ്ദേഹത്തെ മോചിപ്പിക്കുന്നു. ഇത് മുതലാണ് കഥയുടെ യഥാർത്ഥ ആരംഭം. ഇതാണ് ബ്ലാക്ക് ആദാമിൻ്റെ ഒറിജിൻ സ്റ്റോറി.Video credit: Warner Bros. Pictures