അറിയാതെ പോയ സൂത്രം.!! മുറ്റത്ത് കിടക്കുന്ന ഈ സാധനം മാത്രം മതി; ക്ലാവും, കരിയും പിടിച്ച പാത്രങ്ങൾ ഒറ്റ മിനിറ്റിൽ പുതുപുത്തനാക്കാം.!! | Brass Vessels Cleaning Homemade Solution

Brass Vessels Cleaning Homemade Solution : നമ്മുടെയെല്ലാം വീടുകളിൽ ചെമ്പു കൊണ്ടുള്ള പാത്രങ്ങളും നിലവിളക്കുമെല്ലാം ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ ഇത്തരം സാധനങ്ങൾ കുറച്ചു ദിവസം ഉപയോഗിക്കാതെ വെച്ചാൽ തന്നെ പെട്ടെന്ന് ക്ലാവ് പിടിച്ചു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതിനായി കടകളിൽ നിന്നും വാങ്ങുന്ന കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ മിക്കപ്പോഴും പാത്രങ്ങളുടെ നിറം മങ്ങി

പോവുകയും ചെയ്യാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ പാത്രങ്ങൾ വെട്ടി തിളങ്ങാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ സൊല്യൂഷന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു പ്രത്യേക സൊലൂഷൻ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം ഇഷ്ടിക പൊടിയാണ്. അതിനായി വീട്ടിൽ ഉപയോഗിക്കാതെ കിടക്കുന്ന ഇഷ്ടിക ഉണ്ടെങ്കിൽ അത് ഒരു കല്ലോ മറ്റോ ഉപയോഗിച്ച് ന്യൂസ് പേപ്പറിലേക്ക് പൊടിച്ചിടുക. ഇത്തരത്തിൽ പൊടിച്ചു കിട്ടിയ ഇഷ്ടിക പൊടി ഒരു അരിപ്പ ഉപയോഗിച്ച് വീണ്ടും തരികൾ

ഇല്ലാത്ത രീതിയിൽ അരിച്ചെടുത്ത് മാറ്റണം. അത് ഒരു പാത്രത്തിലേക്ക് ഇട്ട് നാരങ്ങയുടെ നീരു കൂടി പിഴിഞ്ഞൊഴിച്ച് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക. ഈയൊരു പേസ്റ്റ് ക്ലാവ് പിടിച്ച പാത്രങ്ങളിൽ തേച്ചുപിടിപ്പിക്കുമ്പോൾ തന്നെ നിറം മാറി കിട്ടുന്നതായി കാണാം. നാരങ്ങയുടെ തൊണ്ട് ഉപയോഗിച്ച് തന്നെ പാത്രം മുഴുവനായും തുടച്ച് കഴുകി എടുക്കാവുന്നതാണ്. ഇതേ പേസ്റ്റ് ഉപയോഗപ്പെടുത്തി തന്നെ അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കാറുള്ള പാത്രങ്ങളുടെ പുറകിലെ കറയും കളയാവുന്നതാണ്. കൂടാതെ ബാത്റൂമിലെ

ടാപ്പിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കടുത്ത കറകളും ഇഷ്ടിക പൊടിയുടെ പേസ്റ്റ് തേച്ച് എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം. കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഫലവും തിളക്കവും ഈ ഒരു രീതിയിലൂടെ പാത്രങ്ങളിൽ ഉണ്ടാക്കിയെടുക്കാനായി സാധിക്കും. മാത്രമല്ല വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി തന്നെ ഈയൊരു രീതിയിലൂടെ ആവശ്യമുള്ള സാധനങ്ങളെല്ലാം ക്ലീൻ ചെയ്ത് എടുക്കാനും സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Brass Vessels Cleaning Homemade Solution Credit : Ansi’s Vlog