Broken Wheat Puttu Recipe : മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ് പുട്ട്. എന്നാൽ സാധാരണയായി അരിയും ഗോതമ്പും ഉപയോഗിച്ച് ആയിരിക്കും മിക്ക വീടുകളിലും പുട്ട് ഉണ്ടാക്കുന്നത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കിടിലൻ രുചിയിൽ നുറുക്ക് ഗോതമ്പ് വച്ച് പുട്ട് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ പുട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ നുറുക്ക് ഗോതമ്പ്, തേങ്ങ, ഉപ്പ്, വെള്ളം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാനിലേക്ക് നുറുക്ക് ഗോതമ്പ് ഇട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. ഇതൊന്ന് ചൂട് മാറി വരുമ്പോൾ ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കാവുന്നതാണ്. അതിന് ശേഷം നുറുക്ക് ഗോതമ്പ് കഴുകാനായി ഒരു
മിനിറ്റ് നേരം വെള്ളത്തിൽ ഇട്ടു വയ്ക്കണം. നന്നായി കഴുകി വൃത്തിയാക്കിയ നുറുക്ക് ഗോതമ്പിന്റെ പൊടി അരിച്ചെടുത്ത് മാറ്റിവയ്ക്കാവുന്നതാണ്.വെള്ളം മുഴുവനും പോയ ശേഷം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് പൊടി നല്ലതുപോലെ യോജിപ്പിക്കണം. ഈയൊരു സമയത്ത് പുട്ട് ആവി കയറ്റാനുള്ള വെള്ളം അടുപ്പത്ത് തിളപ്പിക്കാനായി വയ്ക്കാം. വെള്ളം നന്നായി തിളച്ച് ആവി വന്നു തുങ്ങുമ്പോൾ പുട്ടുകുറ്റിയിലേക്ക് തേങ്ങ,
പുട്ടുപൊടി എന്നിവ ഇട്ട് അടച്ചുവെച്ച ശേഷം ആവി കയറ്റി എടുക്കാവുന്നതാണ്. ഏകദേശം ഒരു 10 മിനിറ്റ് നേരം ആവി കയറുമ്പോൾ തന്നെ നല്ല സോഫ്റ്റ് ആയ ഗോതമ്പ് നുറുക്ക് പുട്ട് റെഡിയായിട്ടുണ്ടാകും. സ്ഥിരമായി ഒരേ രീതിയിലുള്ള പുട്ട് തന്നെ ഉണ്ടാക്കി മടുത്ത വർക്ക് തീർച്ചയായും ഈ ഒരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. സാധാരണ പുട്ട് ഉണ്ടാക്കുന്ന അതേസമയം കൊണ്ട് ഈ ഒരു പുട്ടും തയ്യാറാക്കി എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : sheeja’s cooking diary