ഇത് ഞാൻ ആണേ..!! സംസ്ഥാനത്തെ മികച്ച നടി.!! ഈ കുട്ടി ആരാണെന്ന് മനസ്സിലായോ?!! | Celebrity Childhood Photo

Celebrity Childhood Photo : മലയാള സിനിമ ഇൻഡസ്ട്രിയിലെ നടി നടന്മാരുടെ അപൂർവ്വ പഴയകാല ചിത്രങ്ങൾ എപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡ് ആകാറുണ്ട്. ബിഗ് സ്ക്രീനിലെ പ്രകടനം കണ്ട് തങ്ങൾ ആരാധകരായി മാറിയ താരങ്ങളുടെ വ്യക്തി ജീവിത വിശേഷങ്ങൾ അറിയാനും പരിചയപ്പെടാനുമുള്ള മലയാളികളുടെ ആഗ്രഹമാണ് ഇത്തരത്തിലുള്ള ചിത്രങ്ങളെ വൈറൽ ആക്കുന്നത്. ഇത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ള ഒരു താരത്തിന്റെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്ക് ആയി ഇവിടെ പങ്കുവെക്കുന്നത്.

ക്യാപ്ഷൻ വായിച്ചപ്പോൾ തന്നെ നിങ്ങളിൽ പലർക്കും ഇത് ആരാണെന്ന് എന്നതിന്റെ സൂചന ലഭിച്ചുകാണും. അതെ, മികച്ച നടിക്കുള്ള 2022 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നടി വിൻസി അലോഷ്യസിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. ഒരു ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെടുകയും, തുടർന്ന് മലയാള സിനിമ ലോകത്ത് തന്റേതായ ഒരു ഇടം കണ്ടെത്തുകയും ചെയ്ത നടിയാണ് വിൻസി അലോഷ്യസ്. ഇത് രണ്ടാം തവണയാണ് വിൻസിയുടെ സിനിമ ജീവിതത്തിൽ പുരസ്കാരം ലഭിക്കുന്നത്.

2019-ൽ പുറത്തിറങ്ങിയ ‘വികൃതി’ എന്ന ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം കുറിച്ച വിൻസി അലോഷ്യസ്, 2021-ൽ അഭിനയിച്ച ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിൻസിക്ക് ഒരു പുരസ്കാരം ലഭിച്ചിരുന്നു. മികച്ച സഹ നടിക്കുള്ള സമയം മൂവി അവാർഡ് ആണ് വിൻസിക്ക് ലഭിച്ചത്. ഇപ്പോൾ, തന്റെ കരിയറിലെ എട്ടാമത്തെ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരിക്കുകയാണ് വിൻസി.

ഭീമന്റെ വഴി, ജന ഗണ മന, സോളമന്റെ തേനീച്ചകൾ തുടങ്ങിയ സിനിമകളിലെ വിൻസിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ജിതിൻ ഐസക് തോമസ് കഥയും തിരക്കഥയും രചിച്ച് അദ്ദേഹം തന്നെ സംവിധാനം ചെയ്ത ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസിക്ക് ഇപ്പോൾ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരിക്കുന്നത്. വിൻസി അഭിനയിച്ച ‘പത്മിനി’ എന്ന ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. പഴഞ്ചൻ പ്രണയം, മാരിവില്ലിൻ ഗോപുരങ്ങൾ തുടങ്ങിയ സിനിമകൾ വിൻസിയുടേതായി അണിയറയിൽ ഒരുങ്ങുന്നു.