അരങ്ങേറ്റം ഐശ്വര്യ റായിയുടെ സഹോദരിയായി.!!തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഈ നായിക ആരാണെന്ന് മനസ്സിലായോ?|Celebrity childhood photo
Celebrity Childhood photo: തെന്നിന്ത്യൻ സിനിമകൾ എന്ന് പറയുമ്പോൾ തന്നെ അതിൽ ഒരുപാട് ഭാഷകൾ ഉൾപ്പെടുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള സിനിമകളിൽ തിളങ്ങിനിൽക്കുന്ന നിരവധി താരങ്ങൾ ഉണ്ട്. ചിലർ അവരുടെ സിനിമ ഇൻഡസ്ട്രിയിൽ മാത്രം തിളങ്ങിനിൽക്കുമ്പോൾ, മറ്റു ചിലർ വ്യത്യസ്ത ഭാഷകളിൽ സജീവമായി തിളങ്ങി നിൽക്കുന്നു. മിക്ക നടി നടന്മാരും ഒന്നിലധികം ഭാഷകളിൽ അഭിനയിക്കുകയും പ്രേക്ഷകരുടെ കയ്യടി നേടുകയും ചെയ്യാറുണ്ട്.
തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ള ഒരു നായികയുടെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെക്കുന്നത്. ഈ നടി ഇതുവരെ ഒരു മലയാള സിനിമയിൽ പോലും വേഷമിട്ടിട്ടില്ല. എന്നിരുന്നാലും, മലയാളികൾക്കിടയിൽ നിരവധി ആരാധകരാണ് ഈ നടിയെ ഇഷ്ടപ്പെടുന്നത്. നിങ്ങൾ ഇപ്പോൾ കാണുന്ന ഈ ചിത്രം നോക്കി ഈ നടി ആരാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടോ?

നിരവധി ചിത്രങ്ങളിൽ വേഷമിട്ട് തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടി കാജൽ അഗർവാളിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. 2004-ൽ പുറത്തിറങ്ങിയ ‘ക്യുൻ ഹോ ഗയ നാ’ എന്ന ബോളിവുഡ് ചിത്രത്തിൽ ഐശ്വര്യ റായി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരിയായിയാണ് കാജൽ അഗർവാൾ സിനിമ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട്, 2007-ൽ പുറത്തിറങ്ങിയ ‘ലക്ഷ്മി കല്യാണം’ എന്ന തെലുങ്ക് ചിത്രത്തിലൂടെ നായിക കഥാപാത്രത്തിൽ കാജൽ അരങ്ങേറ്റം കുറിച്ചു.
പിന്നീട്, ‘മഗധീര’, ‘ആര്യ 2’, ‘മാട്രാൻ’, ‘ജില്ല’, ‘മാരി’, ‘കോമാളി’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ കാജൽ പ്രേക്ഷകർക്ക് മുന്നിൽ എത്തി. ഏറ്റവും ഒടുവിൽ ദുൽഖർ സൽമാൻ നായകനായി എത്തിയ ‘ഹേയ് സെനാമിക’ എന്ന തമിഴ് ചിത്രത്തിലാണ് കാജൽ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ‘ഇന്ത്യൻ 2’ ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളാണ് ഇനി കാജലിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്.
