ഇനിയൊരു ചക്കക്കുരു പോലും നിങ്ങൾ വെറുതെ കളയില്ല.😋😋 ചക്കക്കുരു കൊണ്ട് ഒരു സ്പെഷ്യൽ വിഭവം.👌👌

ചക്കയുടെ കാലം വരവയല്ലോ.. വ്യത്യസ്തങ്ങളായ ചക്ക വിഭവങ്ങളും എല്ലാവരും പരീക്ഷിക്കുന്ന കാലമാണിത്. പ്രത്യേകിച്ച് ഒഴിവു സമയമായതിനാൽ.. ചക്കപോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് ചക്കക്കുരുവും. ഇത്രയേറെ ഗുണഫലങ്ങളുള്ള മറ്റൊരു ഫലം ഇല്ലെന്നു തന്നെ പറയാം. ചക്കക്കുരു ഉപയോഗിച്ചുള്ള പല തരം റെസിപ്പികളും പലരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവം ആണിത്.

  • ചക്കക്കുരു
  • കോഴിമുട്ട
  • മഞ്ഞൾപൊടി
  • മുളകുപൊടി
  • ഗരം മസാലപ്പൊടി
  • തൈര്
  • ഉപ്പ്
  • അരിപ്പൊടി

ചക്കക്കുരു തൊലികളഞ്ഞെടുക്കാം. ചെറിയ കഷണങ്ങളായി അറിഞ്ഞ ശേഷം ചേരുവകൾ എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് അര മണിക്കൂർ മാറ്റി വെക്കാം. എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്കിട്ട് വറുത്ത് കോരിയെടുക്കാം. കുറഞ്ഞ തീയിൽ സാവധാനം വേവിച്ചെടുക്കാൻ ശ്രദ്ധിക്കണം. ഈ സ്പെഷ്യൽ ചക്കക്കുരു 65 ചായക്കൊപ്പം വെറുതെ കഴിക്കാനും ചോറിനൊപ്പം കഴിക്കാനും പൊളിയാണ്.

ഒന്ന് ട്രൈ ചെയ്ത് നോക്കൂ.. ഇഷ്ട്ടമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.