എത്ര കരി പിടിച്ച ചീനച്ചട്ടിയും പുതുപുത്തൻ ആക്കാം.!! അരിയിലെ കല്ല് കളയാനും നിങ്ങൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരു സൂത്രം ഇതാ.😀👌|cheenachatti-cleaning-tip

Kitchen Tips : വീട്ടിൽ നമ്മൾ പാചകം ചെയ്യുന്ന പാത്രങ്ങളിലെ കരി കളയുക എന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം പ്രയാസമേറിയ ജോലി തന്നെയാണ്. പലപ്പോഴും നല്ല രീതിയിൽ കരി കളയാത്തതും കറ പിടിക്കുന്നതും ആയ പാത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ചീത്തയാകുന്നതിന് കാരണമാകാറുണ്ട്. ഇരുമ്പ്, സ്റ്റീൽ എന്നീ പാത്രങ്ങൾ പ്രത്യേകിച്ച് ചീനച്ചട്ടി പോലെയുള്ളവ വളരെ പെട്ടെന്ന് തന്നെ ചീത്തയാകാൻ സാധ്യത ഏറെയാണ്.

തുടർച്ചയായ ഉപയോഗത്തിലൂടെ പാത്രങ്ങളിൽ ഉണ്ടാകുന്ന ഈ ഒരു പ്രശ്നം വളരെ നിഷ്പ്രയാസം തന്നെ വീട്ടിൽ തന്നെ നമുക്ക് ഇല്ലാതെ ആക്കാൻ സാധിക്കും എന്നാണ് ഇന്ന് നോക്കുന്നത്. അധികസമയം ഒന്നും ഇതിന് ആവശ്യമില്ല. അതിനായി വേണ്ടത് ചൂടുവെള്ളം, സോപ്പുപൊടി, വിനാഗിരി, ബേക്കിംഗ് സോഡാ, ചെറുനാരങ്ങാനീര്, ഉപ്പ് എന്നിവയാണ്. ഇനി എങ്ങനെയാണ് വൃത്തിയാക്കൽ രീതി ചെയ്യുന്നത് എന്ന്

നോക്കാം.. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു വലിയ പാത്രത്തിലേക്ക് അൽപം വെള്ളമെടുത്തശേഷം അത് ചൂടാകാൻ അടുപ്പിൽ വെക്കുകയാണ്. അതിനുശേഷം ഇതിലേക്ക് 2 ടീസ്പൂൺ സോപ്പു പൊടി, ഒരു ടീസ്പൂൺ ഉപ്പ്, രണ്ട് ടീസ്പൂൺ ബേക്കിംഗ് സോഡ, ഒരു ടീസ്പൂൺ വിനാഗിരി, ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞത് എന്നിവ ചേർത്തു കൊടുക്കാം. ഇതിലേക്ക് വൃത്തിയാക്കേണ്ട പാത്രം

ഇറക്കി വെച്ചാൽ അനായാസം നമുക്ക് വൃത്തിയാക്കാൻ സാധിക്കും. കൂടാതെ ഉഴുന്ന്, അരി എന്നിവയിലെ കല്ലും പൊടിയും എങ്ങനെ നീക്കം ചെയ്യാം എന്നും കൂടുതൽ അറിവുകളും വീഡിയോയിൽ വിശദമായി ഉൾപ്പെടുത്തിയിരിക്കുന്നു. തീർച്ചയായും എല്ലാവര്ക്കും ഉപകാരപ്പെടും. ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ.credit : Vichus Vlogs