അമ്മയേക്കാൾ സുന്ദരി മകൾ ; ചിപ്പിയും മോളും തിളങ്ങിയ കല്യാണ വീഡിയോ കണ്ടോ ?|Chippy Renjith and Daughter At Wedding Function Viral Malayalam
Chippy Renjith and Daughter At Wedding Function Viral Malayalam: വിവാഹവേദിയിൽ തിളങ്ങി സാന്ത്വനത്തിലെ ദേവിയേടത്തി ചിപ്പി രഞ്ജിത്തും കുടുംബവും. മലയാളം ടിവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ചിപ്പി രഞ്ജിത്ത്. ചെറുപ്പകാലം തൊട്ടേ മലയാളസിനിമയിൽ തിളങ്ങിയ ചിപ്പിക്ക് മലയാളികളുടെ മനസ്സിൽ വലിയ സ്ഥാനമാണുള്ളത്. സിനിമയിൽ നിന്ന് കുറച്ചുനാളുകൾ മാറി നിന്ന ചിപ്പി ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചുകൊണ്ട് വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചുവരുകയായിരുന്നു. പ്രശസ്ത നിർമ്മാതാവ് രജപുത്ര രഞ്ജിത്താണ് ചിപ്പിയുടെ
ഭർത്താവ്. ഇവർ സോഷ്യൽ മീഡിയയിൽ അത്രകണ്ട് ആക്ടീവല്ലെങ്കിലും ഇവരുടെ എല്ലാ വിശേഷങ്ങളും ആരാധകരിലേക്ക് കൃത്യമായി എത്താറുണ്ട്. ഇപ്പോൾ ചിപ്പിയും ഭർത്താവ് രഞ്ജിത്തും ഒപ്പം ഏക മകൾ അവന്തികയും ഒരു വിവാഹചടങ്ങിൽ എത്തിയിരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിൽ വൈറലായിട്ടുള്ളത്. നിർമ്മാതാവ് സജി നന്ത്യാട്ടിന്റെ മകന്റെ കല്യാണത്തിനാണ് ഇവർ എത്തിയത്. ആരാധകർ ഏറെ ഉള്ളതുകൊണ്ടുതന്നെ വിവാഹചടങ്ങിന് ചിപ്പിയുടെ ചുറ്റും വന്ന്
സംസാരിക്കുന്നവരെ വീഡിയോയിൽ കാണാം. സാന്ത്വനം സീരിയലിന് കേരളത്തിൽ നിരവധി ആരാധകരാണുള്ളത്. നീല സാരിയിൽ അതിമനോഹരിയായിട്ടാണ് ചിപ്പി എത്തിയിരിക്കുന്നത്. മുടി അഴിച്ചിട്ടത് ചിപ്പിയെ കൂടുതൽ സുന്ദരിയാക്കിയിരുന്നു. 46 കഴിഞ്ഞിട്ടും ഇപ്പോഴും ചിപ്പിക്ക് എന്തൊരു ചെറുപ്പമാണെന്നും ചിപ്പിയുടെ സൗന്ദര്യം ആരെയും അസൂയപ്പെടുത്തുന്നതാണെന്നും ഇപ്പോഴും ഈ സൗന്ദര്യം അങ്ങനെ തന്നെ നിലനിർത്തുന്നതിന്റെ രഹസ്യം എന്താണെന്നുമെല്ലാം ചിപ്പിയുടെ ആരാധകർ
ചോദിച്ചിട്ടുണ്ട്. സാന്ത്വനത്തിൽ ഇനി എത്ര പുതുമുഖങ്ങൾ വന്നാലും സീനിയർ താരങ്ങൾ വന്നാലും ചിപ്പിയുടെ സൗന്ദര്യത്തെ ആർക്കും തോല്പിക്കാൻ പറ്റില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. അമ്മയെപ്പോലെ തന്നെ മകളും സുന്ദരിയാണെന്നും ഉടൻ തന്നെ സിനിമയിൽ എത്തണമെന്നും ആരാധകർ പറഞ്ഞിട്ടുണ്ട്. ആകാശദൂത്, വാനമ്പാടി എന്നീ സീരിയലുകളിൽ ചിപ്പി മുൻപ് അഭിനയിച്ചിട്ടുണ്ട്. അതും സൂപ്പർ ഹിറ്റുകൾ തന്നെയായിരുന്നു.