
ഇത് ഒരു പിടി ഇട്ട് നോക്കൂ തെങ്ങിൽ അളവില്ലാതെ കായ്‌ഫലം ഉണ്ടാകും; കണ്ടാൽ കണ്ണ് തള്ളിപ്പോകും വിധം കായ്ക്കും.!! | Coconut Production Increasing Method
Coconut Production Increasing Method : പണ്ടുകാലങ്ങളിൽ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും നാലോ അഞ്ചോ തെങ്ങുകൾ വീതം ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ഒരു തെങ്ങിൽ നിന്നും ആവശ്യത്തിനു കായ്ഫലങ്ങൾ ലഭിച്ചില്ല എങ്കിലും അധികമാരും അതിന് ശ്രദ്ധ കൊടുക്കാറില്ല. എന്നാൽ നാളികേരത്തിന്റെ വില ദിനംപ്രതി വർധിക്കുന്നതും, ഉള്ള ടീമുകളിൽ നിന്ന് ആവശ്യത്തിന് കായ്ഫലങ്ങൾ ലഭിക്കാതെ വരികയും ചെയ്യുന്നത് ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്. അത്തരം സാഹചര്യങ്ങളിൽ തെങ്ങിൽ നിന്നും ആവശ്യത്തിനുള്ള കായ്ഫലങ്ങൾ ലഭിക്കാനായി പ്രയോഗിക്കേണ്ട വളക്കൂട്ടുകൾ ഏതെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
തെങ്ങിൽ നിന്ന് ആവശ്യത്തിന് കായ്ഫലങ്ങൾ ലഭിക്കുന്നതിനായി ഉപയോഗിക്കാവുന്ന ഏറ്റവും നല്ല വളമാണ് NPK. അതുവഴി തെങ്ങിന് ആവശ്യമായ നൈട്രജൻ പൊട്ടാസ്യം എന്നിവയെല്ലാം ലഭിക്കുന്നതാണ്. വർഷത്തിൽ ഒരു തവണയെങ്കിലും ഈയൊരു വളക്കൂട്ട് തെങ്ങിന് നൽകാനായി ശ്രദ്ധിക്കുക. തെങ്ങിന് ഏത് രീതിയിലുള്ള വളപ്രയോഗം നടത്തുന്നതിനു മുൻപായും അതിനു ചുറ്റുമുള്ള തടമെല്ലാം നല്ലതുപോലെ വെട്ടി വൃത്തിയാക്കി ഇടണം. കൂടാതെ തെങ്ങിൽ ഉണ്ടാകുന്ന ചെറിയ പോച്ചയുടെ ഭാഗങ്ങളെല്ലാം പൂർണമായും ക്ലീൻ ചെയ്ത് കളയുക.
ഇതേ രീതിയിൽ തെങ്ങിന് ആവശ്യത്തിനുള്ള വളം ലഭിക്കാനായി ഉപയോഗിക്കാവുന്ന ഒന്നാണ് കല്ലുപ്പ്. ഏകദേശം നാലുവർഷം പ്രായമായ തെങ്ങിന് ഒന്നര കിലോ അളവിലെങ്കിലും കല്ലുപ്പ് പ്രയോഗിക്കേണ്ടതായി വരും. ഒരു കാരണവശാലും ഉപ്പ് വിതറുമ്പോൾ വേരിലേക്ക് നേരിട്ട് ഇടുകയല്ല ചെയ്യേണ്ടത്. ചുറ്റുമുള്ള തട ഭാഗങ്ങളിലായാണ് ഇത് വിതറി കൊടുക്കേണ്ടത്. ഇവ കൂടാതെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്ന ജൈവവളത്തിന്റെ കൂട്ടും തെങ്ങിന്റെ കായ്ഫലങ്ങൾ ഇരട്ടിപ്പിക്കാൻ വളരെയധികം സഹായിക്കും.
ശീമകൊന്നയുടെ ഇല പോലുള്ള പച്ചിലകൾ തെങ്ങിന്റെ ചുവട്ടിലായി പുതയിട്ടു കൊടുക്കുന്നതും നല്ല രീതിയിൽ തേങ്ങ ലഭിക്കുന്നതിനായി ഉപയോഗിക്കാവുന്ന ഒരു മാർഗമാണ്. തെങ്ങിൽ ഉണ്ടാകുന്ന ചെറിയ രീതിയിലുള്ള കീടബാധകൾ ഒഴിവാക്കാനായി പോച്ചയുടെ ഭാഗത്ത് അല്പം പാറ്റ ഗുളിക നേരിട്ടോ അല്ലെങ്കിൽ പൊടിച്ചോ ഇടുന്നത് വളരെയധികം ഗുണം ചെയ്യും. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് തെങ്ങിനെ പരിപാലിക്കുകയാണെങ്കിൽ ആവശ്യത്തിനുള്ള കായ്ഫലങ്ങൾ ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Coconut Production Increasing Method Credit : 𝓛𝓲𝓷𝓬𝔂𝓼 𝓛𝓲𝓷𝓴