ഇനി കുക്കറും കേടാകില്ല ചോറും കേടാകില്ല.!! കുക്കറിൽ ഒരു തവണ ഇങ്ങനെ ഒന്നു ചോറു വെച്ചു നോക്കൂ..
Cook Rice in Pressure Cooker Tip Malayalam : വീടുകളിൽ ചോറ് ഉണ്ടാക്കാനായി ഇന്ന് സർവ്വസാധാരണമായി ചെയ്തു വരുന്ന ഒരു രീതിയാണ് അരി കഴുകി കുക്കറിലിട്ട് വേവിക്കുക എന്നത്. എന്നാൽ പലപ്പോഴും ഇങ്ങനെ ചെയ്യുമ്പോൾ അരി ഒരുപാട് വെന്തു പോവുകയും അല്ലെങ്കിൽ ചോറ് വെള്ളം പിടിച്ചത് പോലെ ഇരിക്കുന്നു എന്നൊക്കെയുള്ള പരാതികൾ കേൾക്കുന്നവരാണ് മിക്ക വീട്ടമ്മമാരും. അല്ലെങ്കിൽ ചോറ് തിളച്ച കഞ്ഞി വെള്ളം പുറത്തേക്ക് പോയി കുക്കർ
മുഴുവൻ നാശമായി എന്നും കഴുകാൻ പാടാണ് എന്നും പരിഭവം പറയുന്നവരാണ് വീട്ടമ്മമാർ. ഈ സാഹചര്യത്തിൽ ഇതിനൊക്കെ വളരെ എളുപ്പത്തിൽ എങ്ങനെ പരിഹാരം കാണാം എന്നാണ് നോക്കുന്നത്. വളരെ എളുപ്പത്തിൽ ചോറ് വെള്ളം പിടിക്കാതെ തന്നെ എങ്ങനെ നന്നായി അരി തിളപ്പിച്ച് ഊറ്റാം എന്ന നോക്കാം. അതിനായി ആവശ്യമുള്ള അത്രയും അരി എടുത്തു കഴുകി വൃത്തിയാക്കി വയ്ക്കുക. പച്ചവെള്ളത്തിലോ
ചൂടുവെള്ളത്തിലോ അരി കഴുകി എടുക്കാവുന്നതാണ്. കഴുകുമ്പോൾ ചൂടുവെള്ളത്തിൽ ആണ് കഴുകുന്നത് എങ്കിൽ അരിയിലെ അഴുക്ക് പെട്ടെന്ന് പോകുന്നതിനും കുതിർന്നു കിട്ടുന്നതിനും സഹായിക്കും. ഇങ്ങനെ കഴുകിയ അരി കുക്കറിൽ ഇട്ടശേഷം കുക്കറിന്റെ പിടി വരെ വെള്ളം ഒഴിച്ച് അടച്ച് വയ്ക്കാവുന്നതാണ്. ഇങ്ങനെ വെക്കുമ്പോൾ വിസില് മാറ്റേണ്ടതാണ്. പകരം അടപ്പ് വെച്ച് അടച്ച് ഇത് ആവി വരാനായി അടച്ച് വെക്കാം.
അടുപ്പിൽവച്ച് ശേഷം ആവി വരുന്ന പരുവമാകുമ്പോൾ മാത്രം ഇതിലേക്ക് വിസിൽ വെയിറ്റ് ഇട്ടു കൊടുത്താൽ മതിയാകും. അതിന് ശേഷം അരിയുടെ വേവ് അനുസരിച്ച് ഇത് അടുപ്പിൽ വച്ച് പാകം ചെയ്യാം. ബാക്കി കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് അറിയാൻ വീഡിയോ കാണൂ. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. Video Credit : Reghas Diary