
മായമൊന്നും ചേരാതെ മിക്സിയിലരച്ചയുടൻ മൊരിഞ്ഞ ഉഴുന്നുവട തയാറാക്കുന്ന സൂത്രം; ചായക്കട സ്റ്റൈലിൽ ഉഴുന്നുവട ഇനി വീട്ടിലും നിങ്ങൾക്കും തയ്യാറാക്കാം! | Crispy Uzhunnuvada Recipe
Crispy Uzhunnuvada Recipe: നാലുമണി പലഹാരങ്ങളായി നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള അല്ലെങ്കിൽ വാങ്ങാറുള്ള പലഹാരങ്ങളായിരിക്കും ഉഴുന്നുവട, പരിപ്പുവട പോലുള്ള പലഹാരങ്ങൾ. എന്നാൽ മിക്കപ്പോഴും ഉഴുന്നുവട വീട്ടിൽ തയ്യാറാക്കുമ്പോൾ കടകളിൽ നിന്നും വാങ്ങുന്നതിന്റെ സ്വാദ് ലഭിക്കാറില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു ഉഴുന്നുവടയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്.
ഈയൊരു രീതിയിൽ ഉഴുന്നുവട തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ഉഴുന്ന് നല്ലതുപോലെ കഴുകിയശേഷം വെള്ളത്തിൽ കുതിരാനായി മൂന്നു മണിക്കൂർ നേരം ഇട്ടുവയ്ക്കുക. ശേഷം ഉഴുന്നിൽ നിന്നും വെള്ളം പൂർണമായും കളഞ്ഞ് അരിച്ചെടുത്ത് മാറ്റണം. അരിച്ചെടുത്ത ഉഴുന്ന് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒരുപിടി അളവിൽ ഐസ്ക്യൂബും, ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
മാവിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ അരിപ്പൊടി കൂടി ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ ബീറ്റ് ചെയ്യുക. മാവ് വെള്ളത്തിൽ ഇട്ടു നോക്കുമ്പോൾ ഫ്ലഫിയായി നിൽക്കുന്ന രീതിയിലാണ് വരേണ്ടത്. മാവ് പുളിക്കാനായി അൽപനേരം അടച്ചുവയ്ക്കണം. ഈയൊരു സമയം കൊണ്ട് വടയിലേക്ക് ആവശ്യമായ ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവയും ശരിയാക്കി വയ്ക്കുക. അരിഞ്ഞുവച്ച കൂട്ടുകൾ കൂടി തയ്യാറാക്കി വച്ച മാവിലേക്ക് ചേർത്ത് അല്പം കുരുമുളക് ചതച്ചതും, കായപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. മാവ് ഒരുതവണ കൂടി കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.
വട വറുത്തുകോരാൻ ആവശ്യമായ എണ്ണ പാനിൽ ഒഴിച്ച് നല്ലതുപോലെ തിളച്ച് വരുമ്പോൾ ഇടിയപ്പത്തിന്റെ കുഴൽ വീട്ടിലുണ്ടെങ്കിൽ അതിനു മുകളിൽ ഒരു തുണി വെച്ച് മാവ് അതിനു മുകളിൽ വച്ച് കൈ ഉപയോഗിച്ച് ഓട്ട ഇട്ട് കൊടുക്കുക. ശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തു കോരുക. ഇപ്പോൾ നല്ല രുചികരമായ ഉഴുന്ന് വട റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Crispy Uzhunnuvada Recipe Credits : Anithas Tastycorner