
വീട്ടിലുള്ള ഉലുവ കളയല്ലേ; ഈ ട്രിക് ഒന്ന് ചെയ്തുനോക്കു; കറിവേപ്പില കാടുപോലെ വളരും..!! | Curry Leaves Care At Home
Curry Leaves Care At Home : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കാറുള്ള ഒന്നായിരിക്കും കറിവേപ്പില. പണ്ടുകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ ഒരു തൈ നട്ട് അതിൽ നിന്നും എടുക്കുന്ന പതിവായിരുന്നു കൂടുതലായും കണ്ടു വന്നിരുന്നത്. എന്നാൽ ഇന്ന് മിക്ക വീടുകളിലും സ്ഥലപരിമിതി ഒരു വലിയ പ്രശ്നമായി തുടങ്ങിയതോടെ എല്ലാവരും കടകളിൽ നിന്ന് കറിവേപ്പില വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന കറിവേപ്പിലയിൽ കീടനാശിനിയുടെ അളവ് വളരെ കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില എങ്ങിനെ വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
അത്യാവശ്യം ചെറിയ രീതിയിൽ പരിചരണം നൽകുകയാണെങ്കിൽ തന്നെ കറിവേപ്പില ചെടി നല്ല രീതിയിൽ വളർന്നു കിട്ടുന്നതാണ്. അതിനായി അത്യാവശ്യം ആരോഗ്യമുള്ള ഒരു തൈ നോക്കി തിരഞ്ഞെടുത്ത് അത് മണ്ണിലോ അല്ലെങ്കിൽ ഒരു വലിയ ഗ്രോ ബാഗിലോ നട്ടുപിടിപ്പിക്കുക. ആവശ്യത്തിന് മാത്രം വെള്ളവും നല്ല രീതിയിൽ വെളിച്ചവും ലഭിക്കുന്ന സ്ഥലത്താണ് തൈ ഇരിക്കേണ്ടത്. അതോടൊപ്പം തന്നെ കറിവേപ്പില ചെടിയിൽ ഉണ്ടാകുന്ന പ്രാണികളുടെ ശല്യം, പുഴുക്കളുടെ ശല്യം എന്നിവ ഒഴിവാക്കാനായി ചെറിയ ചില പൊടിക്കൈകൾ കൂടി പ്രയോഗിക്കേണ്ടതുണ്ട്.
അതിനായി ഒരുപിടി അളവിൽ ഉലുവയെടുത്ത് അത് കുറച്ചുനേരം വെളിച്ചം കിട്ടുന്ന ഭാഗത്ത് ഒന്ന് ചൂടാക്കാനായി വയ്ക്കുക. ശേഷം അത് മിക്സിയുടെ ജാറിലിട്ട് തരികൾ ഇല്ലാത്ത രൂപത്തിൽ പൊടിച്ചെടുക്കുക. ഇത്തരത്തിൽ പൊടിച്ചുവയ്ക്കുന്ന ഉലുവയുടെ പൊടിയിൽ നിന്നും ഒരു ടീസ്പൂൺ അളവിൽ പൊടിയെടുത്ത് അത് കഞ്ഞിവെള്ളത്തിൽ നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഒരു ദിവസം അടച്ചു വയ്ക്കുക. ശേഷം അതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് നല്ലതുപോലെ ഡയല്യൂട്ട് ചെയ്തെടുക്കുക.
ഈയൊരു മിശ്രിതം കറിവേപ്പില തൈയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതിന് മുൻപായി ചുറ്റുമുള്ള മണ്ണ് നല്ലതുപോലെ ഇളക്കി ചെടിക്ക് നല്ല രീതിയിൽ വേരോട്ടം കിട്ടുന്നുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തുക. ശേഷം തയ്യാറാക്കി വെച്ച മിശ്രിതം അതിന് ചുറ്റുമായി നല്ലതുപോലെ ഒഴിച്ചു കൊടുക്കുക. പിന്നീട് അല്പം കരിയില ഉപയോഗിച്ച് പുതയിട്ട് കൊടുക്കാവുന്നതാണ്. ചെടികളിൽ ഉണ്ടാകുന്ന പ്രാണി ശല്യവും മറ്റും ഇല്ലാതാക്കാനായി ചാരപ്പൊടി വീട്ടിലുണ്ടെങ്കിൽ അത് ചെടിക്ക് മുകളിലായി വിതറി കൊടുക്കുന്നതും നല്ലതാണ്. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചുകൊണ്ട് കറിവേപ്പില ചെടി നല്ല രീതിയിൽ പരിപോഷിപ്പിച്ച് എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Curry Leaves Care At Home Credit : POPPY HAPPY VLOGS