ആർക്കും അറിയാത്ത മുട്ട സൂത്രം.!! മുരടിച്ച കറിവേപ്പ് കാടുപോലെ തഴച്ചു വളർത്താം.. ഇനി ഇല പറിച്ച് മടുക്കും.!! ഇത് നിങ്ങളെ ശെരിക്കും ഞെട്ടിക്കും.. | Curry Leaves Cultivation Tips Using Egg
Curry Leaves Cultivation Tips Using Egg : വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികളും മറ്റും വീട്ടിൽ തന്നെ വിളയിപ്പിച്ച് എടുക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാൽ ചെടികളിൽ ഉണ്ടാകുന്ന പുഴു ശല്യവും മറ്റും കാരണം നല്ല രീതിയിൽ വിളവ് ലഭിക്കുന്നില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. അത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം അകറ്റി കറിവേപ്പില പോലുള്ള ചെടികൾ നല്ല രീതിയിൽ തഴച്ചു വളരാനായി ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ
വിശദമായി മനസ്സിലാക്കാം. അടുക്കള ആവശ്യത്തിനുള്ള കറിവേപ്പില നല്ല രീതിയിൽ ലഭിക്കാനായി കറിവേപ്പില ചെടിക്ക് ചെറിയ രീതിയിലുള്ള പരിചരണം നൽകിയാൽ മതിയാകും. അതിനായി ഉപയോഗപ്പെടുത്താവുന്ന ഒരു മികച്ച വളമാണ് കഞ്ഞിവെള്ളവും മുട്ടയും ചേർത്തുണ്ടാക്കുന്ന മിശ്രിതം. ഈയൊരു കൂട്ട് തയ്യാറാക്കി ഒഴിക്കുന്നതിന് മുൻപ് തന്നെ ചെടി നല്ല രീതിയിൽ പ്രൂണിംഗ് ചെയ്തു നിർത്താനായി ശ്രദ്ധിക്കുക.
പ്രത്യേകിച്ച് തണുപ്പുകാലത്ത് ചെടികളിൽ നല്ല രീതിയിലുള്ള കീടാണു ശല്യം കാണാനുള്ള സാധ്യതയുണ്ട്. അത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഈ ഒരു സമയത്ത് പ്രൂണിംഗ് ചെയ്തു കൊടുക്കേണ്ടത്. പ്രൂണിംഗ് ചെയ്ത ശേഷം ചെടിയുടെ അടിയിലുള്ള മണ്ണെല്ലാം നല്ലതുപോലെ ഇളക്കി കുറച്ച് കരിയില ഉപയോഗിച്ച് പുതയിട്ടു കൊടുക്കുന്നതും നല്ലതാണ്. ശേഷം ഇളം ചൂടുള്ള കഞ്ഞി വെള്ളത്തിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് നല്ലതുപോലെ ഇളക്കുക. മിക്സിയുടെ ജാറിലേക്ക് കുറച്ച്
ചോറും, മഞ്ഞൾപ്പൊടിയും, വെളുത്തുള്ളിയും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ടുകൂടി കഞ്ഞിവെള്ളത്തിൽ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിലേക്ക് ആവശ്യത്തിനുള്ള വെള്ളം കൂടി ഒഴിച്ച ശേഷം നല്ലത് പോലെ ഇളക്കിയെടുക്കുക. ഈയൊരു മിശ്രിതം എല്ലാ ചെടികളിലും ഉപയോഗിക്കാവുന്നതാണ്. ഒരു ചിരട്ട എന്ന അളവിൽ എല്ലാ ചെടികൾക്കും ഈ ഒരു വളക്കൂട്ട് പ്രയോഗിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം കാണാനായി സാധിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Curry Leaves Cultivation Tips Using Egg credit : POPPY HAPPY VLOGS