മുട്ടത്തോട് വെറുതെ കളയേണ്ട.!! ചെടിച്ചട്ടിയിൽ കറിവേപ്പ് കാടുപോലെ വളർത്താം.. ഈ സൂത്രം നിങ്ങളെ ഞെട്ടിക്കും.!! | Curry Leaves Cultivation Tips Using Egg Shell

Curry Leaves Cultivation Tips Using Egg Shell : വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില മുറ്റത്ത് തന്നെ നട്ടുപിടിപ്പിച്ച് എടുക്കാൻ കഴിഞ്ഞാൽ അത് വളരെ നല്ല കാര്യമാണ്. കാരണം കടകളിൽ നിന്നും ലഭിക്കുന്ന കറിവേപ്പിലയിൽ മിക്കപ്പോഴും വിഷാംശം അടങ്ങിയിട്ടുണ്ടാകും. എന്നാൽ വീട്ടുമുറ്റത്ത് ഒരു കറിവേപ്പില ചെടി നട്ടുപിടിപ്പിച്ചാലും അതിൽ നല്ല രീതിയിൽ ഇലകൾ തഴച്ച് വളരുന്നില്ല എന്ന് പരാതിപ്പെടുന്നവരാണ് മിക്ക ആളുകളും. അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. കറിവേപ്പില ചെടി നട്ടുപിടിപ്പിച്ചു കഴിഞ്ഞാൽ അതിന് കൃത്യമായ പരിചരണം നൽകേണ്ടതുണ്ട്. ആവശ്യത്തിന് ഉള്ള അളവിൽ മാത്രം വെള്ളവും നല്ല രീതിയിൽ സൂര്യപ്രകാശവും ലഭിച്ചാൽ മാത്രമാണ് ഇലകൾ നല്ല രീതിയിൽ വളരുകയുള്ളൂ. അതുപോലെ ഇലകൾ വളർന്നു കഴിഞ്ഞാലും ഇടയ്ക്കിടയ്ക്ക് തണ്ടോടുകൂടി ഇലകൾ നുള്ളിയെടുത്ത് ഉപയോഗിക്കണം. എന്നാൽ മാത്രമാണ് പുതിയ തണ്ടിൽ നിന്നും ശിഖരങ്ങൾ വളർന്നു തുടങ്ങുകയുള്ളൂ. കറിവേപ്പില ചെടിയുടെ

വളർച്ചയ്ക്ക് വളരെയധികം ആവശ്യമായ ഒന്നാണ് മുട്ടയുടെ തോട്. ഇതിൽ കാൽസ്യത്തിന്റെ അളവ് കൂടുതലായി ഉണ്ട്. അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരു തവണയെങ്കിലും ചെടിക്ക് ചുവട്ടിലെ മണ്ണ് നല്ലതുപോലെ ഇളക്കി മുട്ടത്തോട് പൊടിച്ച് ഇട്ടുകൊടുക്കുന്നത് നല്ലതാണ്. മുട്ട തോടിന് പകരമായി കാൽസ്യം അടങ്ങിയ കുമ്മായം ഉപയോഗിച്ചാലും മതി. ഇവ കടകളിൽ നിന്നും വാങ്ങാനായി സാധിക്കും. കുമ്മായം
ചെടികൾക്ക് ചുവട്ടിൽ മണ്ണിളക്കിയതിനു ശേഷമാണ് ഇട്ടു കൊടുക്കേണ്ടത്. അവയോടൊപ്പം തന്നെ മാസത്തിൽ

ഒരു തവണയെങ്കിലും ചാണകപ്പൊടിയോ മറ്റു വളങ്ങളോ ചെടിക്ക് ചുവട്ടിൽ ഇട്ടു കൊടുക്കാനായി ശ്രദ്ധിക്കുക. നല്ല മഴയുള്ള സമയത്താണ് വളപ്രയോഗം നടത്തുന്നത് എങ്കിൽ വളം മണ്ണിൽ നിന്നും ഊർന്നു പോകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വളപ്രയോഗങ്ങൾ നടത്തുന്നത് വഴി ചെടിയിൽ ഉണ്ടാകുന്ന കീടാണുക്കളുടെ ശല്യം ഇല്ലാതാക്കാനും മഞ്ഞളിപ്പ് പോലുള്ള പ്രശ്നങ്ങൾ ഇലകളിൽ വരാതിരിക്കാനും വഴിയൊരുക്കുന്നു. കറിവേപ്പില ചെടിയുടെ കൂടുതൽ പരിചരണ രീതികളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Deepu Ponnappan