മീൻ തല ഇങ്ങനെ ചെയ്താൽ ഉണങ്ങിയ കറിവേപ്പ് കാടുപോലെ വളർത്താം.!! പെട്ടെന്ന് തഴച്ചു വളർന്നു വലിയ മരം ആവാൻ കിടിലൻ സൂത്രവിദ്യ.. | Curry Tree Cultivation Tips Using Fish

Curry leaves cultivation Malayalam : മീൻ തല ഇങ്ങനെ ചെയ്താൽ ഉണങ്ങിയ കറിവോപ്പ് ചെടികൾ വരെ തളിർക്കും.കറിവേപ്പില ചെടി കാട് പോലെ വളരാൻ മീൻ തല ഇങ്ങനെ ചെയ്താൽ മതി!! നമ്മുടെ ഭക്ഷണ വിഭവങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കറിവേപ്പില. എന്നാൽ കടയിൽ നിന്നും വാങ്ങുന്ന കറിവേപ്പിലയിൽ മിക്കപ്പോഴും വിഷം അടിച്ചിട്ടുണ്ടാകും. അതുകൊണ്ടു തന്നെ ഒരു കറിവേപ്പില ചെടിയെങ്കിലും വീട്ടിൽ വളർത്തിയെടുക്കുക എന്നതാണ് പ്രധാനം. വീട്ടിൽ വളർത്തിയെടുക്കുന്ന കറിവേപ്പില ചെടി കാടു പോലെ വളർന്നു കിട്ടാൻ ചെയ്യാവുന്ന ചില കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

ആദ്യം തന്നെ ചെടി നടുമ്പോൾ നടുന്ന പോട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. ആദ്യം പോട്ടെടുത്ത് അതിന്റെ ഒരു കാൽഭാഗം വരെ കുറച്ച് കരിയില ചേർത്ത് കൊടുക്കണം. ശേഷം അതിനു മുകളിൽ വളപ്പൊടിയും മണ്ണും ചേർത്ത മിശ്രിതം ഇട്ടു കൊടുക്കുക. അതിന് മുകളിലായി മീൻ വൃത്തിയാക്കുമ്പോൾ ബാക്കി വരുന്ന തലയുടെ വേസ്റ്റ് എടുത്ത് ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം അതിനു മുകളിൽ കുറച്ചുകൂടി മണ്ണിട്ട് ശേഷം ചെടി നട്ടു കൊടുക്കാവുന്നതാണ്.

ഇങ്ങനെ തയ്യാറാക്കി എടുത്ത ചെടി കൂടുതൽ വെയിൽ തട്ടാത്ത തണലുള്ള ഭാഗത്താണ് സെറ്റ് ചെയ്യേണ്ടത്. ചെടി അത്യാവശ്യം വളർന്നു തുടങ്ങിയാൽ കഞ്ഞിവെള്ളം പുളിപ്പിച്ച് അതിൽ ചാരപ്പൊടി കലക്കി ചെടിയുടെ കീഴ്ഭാഗത്തും മുകളിലും തളിച്ച് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ചെടി തഴച്ച് വളരും. അതുപോലെ അടുക്കളയിൽ നിന്നും ബാക്കി വരുന്ന ചാരം ഇലയുടെ മുകൾ ഭാഗത്തും താഴെയുമെല്ലാം വിതറി കൊടുക്കാവുന്നതാണ്. ചെടി നനയ്ക്കുമ്പോൾ ഇലയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചാരമെല്ലാം പോവുകയും ചെയ്യും.

ചെടിയുടെ അടിഭാഗത്ത് പൊതയിട്ട് ശേഷം എന്തെങ്കിലും വളം ഇട്ടു കൊടുക്കുന്നതും വളരെ നല്ലതാണ്. അതിനായി വീട്ടിൽ തന്നെ തയ്യാറാക്കിയ ജൈവവളമോ അല്ലെങ്കിൽ പുറത്തു നിന്ന് വാങ്ങിയ വളങ്ങളോ ഉപയോഗപ്പെടുത്താവുന്നതാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വിഷരഹിതമായ കറിവേപ്പില ചെടി വീട്ടിൽ തന്നെ വളർത്തിയെടുക്കാനായി സാധിക്കും. വിശദമായി കണ്ടു മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : POPPY HAPPY VLOGS