ഇനി ഇങ്ങനെ ചെയ്യൂ.!! വീട്ടിലെ കറിവേപ്പ് ഒരിക്കലും മുരടിക്കില്ല ..വീട്ടിൽ തന്നെ തഴച്ചു വളരുന്നത് കാണാം’.. രഹസ്യം ഇതാണ്|Curry Trees Easy Growing Tips Malayalam

Curry Trees Easy Growing Tips Malayalam : നമ്മുടെ എല്ലാവരെയും വീട്ടുമുറ്റത്ത് കറിവേപ്പില എന്ന ചെടി വളരെ ആവശ്യമാണല്ലോ. നമ്മൾ ഉണ്ടാക്കുന്നത് എല്ലാ കറികളിലും തന്നെ അത്യാവശ്യമായ ഒരു ഘടകമാണ് കറിവേപ്പില. കറിവേപ്പിലക്ക് നല്ല മണവും അതുപോലെ തന്നെ ധാരാളം ഗുണങ്ങളുമുണ്ട്. ഈ കറിവേപ്പില നട്ടുവളർത്തുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.

കറിവേപ്പില എങ്ങനെ നടണം എന്നും നല്ല രീതിയിൽ വളർത്തിയെടുക്കാം എന്നും നമുക്ക് നോക്കാം. കറിവേപ്പില നമ്മൾ നടുകയാണെങ്കിൽ അത് ഉടനെ തന്നെ മുരടിച്ചു പോകുന്നതും കറുത്ത പുള്ളിക്കുത്ത് വന്ന് ഇലകൾ കിടക്കുന്നതും കാണാം. അപ്പോൾ ഇങ്ങനെയുള്ള കറിവേപ്പിലയുടെ ശാഖകൾ എല്ലാം തന്നെ കട്ട് ചെയ്തു കളയുക. എന്നിട്ട് അതിന്റെ ചോട് ഒന്ന് വകഞ്ഞെടുത്ത് അതിനുശേഷം അതിനകത്ത്

വളമിട്ടു കൊടുക്കേണ്ടതാണ്. ചോട് വകയും പോൾ തടം പോലെ രീതിയിൽ വേണം വകയുവാൻ. അതിനായി ആദ്യം കുറച്ച് ചാണകപ്പൊടി ചുറ്റും ഇട്ടു കൊടുക്കുക. ശേഷം ചോട്ടിൽ കൂടെ ചാരം ഇട്ടുകൊടുക്കുക. അടുത്തതായി ഒരുപിടി എല്ലുപൊടിയും ഇതിന് ചുവട്ടിലൂടെ ഇട്ടുകൊടുക്കുക. പിന്നീട് വേണ്ടത് അത്രയും തന്നെ അളവിൽ വേപ്പിൻ പിണ്ണാക്ക് ചുറ്റും ഇട്ടു കൊടുക്കുക

എന്നുള്ളതാണ്. ശേഷം ഇതിനുചുറ്റും ചെറുതായി ഒന്ന് നനച്ചു കൊടുത്തിട്ട് മണ്ണുകൊണ്ട് മൂടുക. കറിവേപ്പ് രണ്ടുനേരവും നനച്ചു കൊടുക്കേണ്ട ഒരു ചെടിയാണ്. ഇങ്ങനെ ഈ രീതി ചെയ്യുകയാണെങ്കിൽ കറിവേപ്പില നല്ല രീതിയിൽ തഴച്ചുവളരാനും ഇലകളൊക്കെ നല്ല തെളിമയുള്ളത് ആകുന്നതും കാണാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായും കാണൂ.. Video Credits : J4u Tips