ചേട്ടന്റെ കല്യാണത്തിന് ഡൈൻ ഡേവിസ് ആറാടുകയാണ്.!! കണ്ടു നിന്നവരുടെ കിളിപാറിച്ച ഡാൻസുമായി ഡൈൻ..കാണാം വീഡിയോ.. |Dain Davis brother marriage video
Dain Davis brother marriage video : ചുരുങ്ങിയ കാലം മലയാള പ്രേക്ഷകരുടെ സ്വീകരണ മുറികളിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് ഡെയിൻ ഡേവിസ് എന്ന മലയാളികളുടെ സ്വന്തം ഡി ഡി. 2016 ൽ മഴവിൽ മനോരമയിലെ കോമഡി സർക്കസ് എന്ന കോമഡി ഷോയിലൂടെ കലാ രംഗത്ത് എത്തിയ താരമാണ് ഡി ഡി.അസാമാന്യ ധർമ്മ ബോധത്തെ തന്റേതായ ശൈലിയിൽ അവതരിപ്പിച്ച താരത്തിന്റെ ഓരേ വാക്കുകളും പ്രേക്ഷകർക്ക് ഇപ്പോഴും ഏറെ സ്വീകാര്യമാണ്.
മഴവിൽ മനോരമയുടെ തന്നെ നായികാ നായകൻ എന്ന ഷോയുടെ ആങ്കറിങ്ങുമായാണ് താരം പിന്നീട് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.അതിനിടയിൽ ഒരു പിടി മികച്ച സിനിമകളിലും ഡിഡി അഭിനയിച്ചു.ഉടൻ പണം എന്ന ജനപ്രിയ ഗെയിമിങ് പരിപാടിയിൽ മീനാക്ഷിയോടൊപ്പമുള്ള ആങ്കറിങ്ങിന് ആരാധകർ ഏറെയാണ്.തന്റെ നാടൻ സംസാര രീതിയെ താരം വേദിയിലും ഉപയോഗിക്കുന്നു.വളരെ സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം സ്വ പരിശ്രമം കൊണ്ടാണ് ഈ പടവുകൾ കയറിയത്.

തന്റെ ന്യൂനതകളെ അതിജീവിച്ച കഥകൾ താരം തന്നെ പ്രേക്ഷകരോട് പങ്ക് വെച്ചിട്ടുണ്ട്.സൗമ്യമായ സംസാരവും അവതരണവുമായി എത്തിയ ഡിഡിയെ തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പ്പോലെയാണ് മലയാളി പ്രേക്ഷകർ വരവേറ്റത്.ഇപ്പോൾ താരം തന്റെ സഹോദരന്റെ വിവാഹ ദിവസം പാട്ടിന് ചുവട് വെച്ച വീഡിയോ ആണ് ചർച്ചയാകുന്നത്.
ഡിഡിയോടൊപ്പം ഡാൻസർ സുഹൈദ് കുക്കുവും ഭാര്യ ദീപയും ചുവട് വെച്ചപ്പോൾ ആരാധകർക്ക് അത് ഒരു മികച്ച കാഴ്ചയായി മാറിയിരിക്കുകയാണ്. ഡാൻസറും സിനിമാ – സീരിയൽ താരവുമായ ഋഷിയും മലയാളികളുടെ പ്രിയതാരം ഡിഡി യുടെ സുഹൃത്ത് മീനാക്ഷിയും ആശംസകളുമായി എത്തി.