കിളി പറത്തുന്ന ഒരു അഡാർ സിനിമ.!! കൂടെ ടൈം ട്രാവൽ കൂടി ആകുമ്പോൾ പറയുക തന്നെ വേണ്ട |DeJavu Movie Review Malayalam

DeJavu Movie Review Malayalam: കുറച്ച് പാട് പെടും 2006 ഇൽ ഇറങ്ങിയ DEJAVU എന്ന ഈ സിനിമ മനസ്സിലാക്കാൻ. 500 ഓളം പേരുമായി പുറപ്പെട്ട നാവി കപ്പൽ ഒരു ബോംബ് സ്ഫോടനത്തിന് ഇരയാകുന്നു.ഒട്ടുമിക്ക എല്ലാവരും മരിച്ചു, കേസിലെ നിച്ചസ്ഥിതി അന്വേഷിക്കാൻ വന്നതാണ് ഡഗ് എന്ന ഉദ്യോഗസ്ഥൻ. ആരാണ്

ഇത് ചെയ്തത്? എന്തിന്? ആദ്യ 45 മിനിറ്റ് സിനിമ ഒരു കുറ്റ അന്വേഷണ നിലയിലാണ് പോകുന്നത്. അത് കഴിഞ്ഞ് സിനിമയുടെ ട്രാക്ക് മുഴുവൻ മാറുകയാണ്. സിനിമ ഒരു ടൈം ട്രാവൽ മൂഡിലേക്ക് വരികയാണ്. ഓരോ സീൻ വരുമ്പോഴും ഹയ്യോ,അപ്പോ ഇതിനാണ് അല്ലേ മുമ്പ് മറ്റെ സംഗതി നടന്നത് എന്ന് നമ്മൾക്ക്

തോന്നും. അവസാനം ആകുമ്പോൾ നമ്മുടെ കണ്ണും ചെവിയും സിനിമയിൽ തന്നെ ആയിരിക്കും. വണ്ടർ അടിച്ച് കാണാൻ പറ്റിയ ഒരു അടിപൊളി ടൈം ട്രാവൽ കുറ്റ അന്വേഷണ സിനിമയാണ് ഇത്. ട്വിസ്റ്റ് ഒക്കെയുണ്ട് ഈ സിനിമയിൽ എന്നതാണ് ഇതിനെ കൂടുതൽ മനോഹരം ആക്കുന്നത്. ഇതിലെ നായകനോട്

ആവസാനം ആകുമ്പോൾ നമുക്ക് ഒരു ഇമോഷൻ അറ്റാച്ച്മെൻ്റ് ഒക്കെ തോന്നും.
കാണാൻ പറ്റിയ ഒരു അടിപൊളി സിനിമയാണ്. DENZEL WASHINGTON അതി സുന്ദരമായി ചെയ്ത ഡഗ് എന്ന കഥാപാത്രം വളരെ UNDER RATED ആയിപ്പോയി എന്നതാണ് ഏറ്റവും വലിയ യാഥാർത്ഥ്യം.