മുടങ്ങാതെ ഈ ഒരു വഴിപാട് മൂന്നു തവണ ചെയ്യൂ.!! ശ്രീകൃഷ്ണ ഭഗവാൻ നിങ്ങളുടെ ഏത് ആഗ്രഹവും നടത്തിത്തരും.!! | Do This Offer To Lord Krishna Wish Will Come True

Do This Offer To Lord Krishna Wish Will Come True : മഹാവിഷ്ണുവിന്റെ അവതാരം ആണ് ശ്രീകൃഷ്ണ ഭഗവാൻ. ലോകജനപാലകൻ ആണ് ശ്രീകൃഷ്ണ ഭഗവാൻ. സർവ്വ ജനങ്ങളുടെയും ദുഃഖനിവാരണം അദ്ദേഹം നടത്തി തരും. അതു പോലെ തന്നെ ഇഷ്ടജനങ്ങൾക്ക് സർവ്വ ഐശ്വര്യങ്ങളും വാരിക്കോരി നൽകും. ഭക്തരുടെ ദുഃഖങ്ങൾ അകറ്റി, ഇഷ്ടങ്ങൾ വാരിക്കോരി നൽകുന്ന ഭഗവാന്റെ ലീലാവിലാസങ്ങൾ

എണ്ണിയാൽ ഒടുങ്ങാത്ത അത്രയും തന്നെ ഉണ്ട്. ഭക്തരെ സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുന്ന ദേവൻ ആണ് ശ്രീകൃഷ്ണ ഭഗവാൻ. ഏതു സങ്കടക്കടലിൽ നിന്നും ഭക്തരെ കര കയറ്റുവാൻ ശ്രീകൃഷ്ണ ഭഗവാന് സാധിക്കും. മനസ്സുരുകി പ്രാർത്ഥിച്ചാൽ തന്റെ ലീലകളാൽ ഭക്തമനസ്സിനെ ആനന്ദത്തിൽ ആറാടിക്കും ഭഗവാൻ. ഗുരുവായൂർ അമ്പലത്തിന്റെ നടയിലും മറ്റുമായി അദ്ദേഹം നടത്തിയിരിക്കുന്ന

മായാലീലകൾ മറക്കുവാൻ ആവുമോ അത്‌ അനുഭവിച്ചവർക്ക്. എത്രയൊക്കെ ദുരിതം അനുഭവിക്കുന്നവർക്കും ഈ ഒരു വഴിപാട് മുടങ്ങാതെ മൂന്നു തവണ ചെയ്‌താൽ ശ്രീകൃഷ്ണ ഭഗവാൻ നടത്തി തരും. ജീവിതത്തിൽ ഉയർച്ച ഉണ്ടാകാനും നമ്മുടെ മുടങ്ങി കിടക്കുന്ന ആഗ്രഹങ്ങൾ നിറവേറ്റാനായും ഒക്കെ ഈ വഴിപാട് നടത്താവുന്നതാണ്. എല്ലാ മലയാളമാസം ഒന്നാം തീയതി കഴിഞ്ഞിട്ടുള്ള വ്യാഴാഴ്ച ആണ് ഈ വഴിപാട് ചെയ്യേണ്ടത്.

ഇങ്ങനെ മൂന്നു മാസത്തിൽ ഈ വഴിപാട് ചെയ്തു തീർക്കാം. ആദ്യത്തെ വ്യാഴാഴ്ച ക്ഷേത്രത്തിൽ പോയി അഷ്ടോത്തര പുഷ്പാഞ്ജലി വീട്ടിൽ ഉള്ള എല്ലാവരുടെയും പേരിൽ നടത്തുക. അന്നു തന്നെ ഒരു പാൽപ്പായസവും നേർച്ച ചെയ്യുക. രണ്ടാമത്തെ മാസം ഇതേ ക്ഷേത്രത്തിൽ സഹസ്രനാമ പുഷ്പാഞ്ജലി നടത്തുക. ഒപ്പം മഞ്ഞഹാരവും സമർപ്പിക്കുക. മൂന്നാം മാസം മഞ്ഞപ്പട്ട് സമർപ്പിച്ചിട്ട് ദീപാരാധന കൂടി തൊഴുതാൽ സർവ്വ ഐശ്വര്യവും ശ്രീകൃഷ്ണ ഭഗവാൻ വാരിക്കോരി ചൊരിയുന്നതാണ്. Video Credit : Infinite Stories