കുടുംബ ക്ഷേത്രത്തിൽ തീർച്ചയായും പോകണമെന്ന് പറയുന്നതിനുള്ള കാരണങ്ങൾ ഇവയെല്ലാമാണ്.. തീർച്ചയായും അറിഞ്ഞിരിക്കണം.!! | Do This Offering In The Family Temple Astrology

Do This Offering In The Family Temple Astrology : കുടുംബ ക്ഷേത്രത്തിൽ തീർച്ചയായും പോകണമെന്ന് പറയുന്നതിനുള്ള കാരണങ്ങൾ ഇവയെല്ലാമാണ്! ഹിന്ദുമത വിശ്വാസപ്രകാരം എല്ലാ കുടുംബങ്ങൾക്കും ഓരോ കുടുംബക്ഷേത്രങ്ങൾ ഉണ്ടായിരിക്കും.അത് അച്ഛൻ തായ് വഴിയോ അമ്മ തായ് വഴിയോ ഉണ്ടാകാറുണ്ട്. എന്നാൽ പലരും ശ്രദ്ധിക്കാത്ത ഒരു കാര്യം കുടുംബക്ഷേത്രത്തിൽ പോകാറില്ല എന്നതാണ്. മറിച്ച് മറ്റുപല ക്ഷേത്രങ്ങളിലും ദർശനങ്ങൾ നടത്താറുമുണ്ടായിരിക്കും. എന്നാൽ കുടുംബ ക്ഷേത്ര ദർശനം നടത്താതെ ഏത് ക്ഷേത്രത്തിൽ ദർശനം നടത്തിയാലും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അതിന്റെ കാരണങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം.

പരദേവതയുടെ പ്രീതി ലഭിക്കാത്തതു കൊണ്ടാണ് കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകുന്നത്.അതുകൊണ്ടു തന്നെ വർഷത്തിൽ ഒരുതവണയെങ്കിലും കുടുംബ ക്ഷേത്രത്തിൽ പോയി ആവശ്യമുള്ള വഴിപാടുകളെല്ലാം നടത്തി പ്രാർത്ഥിക്കുക എന്നത് വളരെ പ്രധാനമായ കാര്യമാണ്. കുടുംബ ക്ഷേത്രത്തിൽ പോയി ഭഗവാന്റെ അല്ലെങ്കിൽ ഭഗവതിയുടെ അനുഗ്രഹം വാങ്ങിയതിനു ശേഷമാണ് മറ്റ് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥനയും വഴിപാടുകളും നടത്തേണ്ടത്.

കുടുംബ ക്ഷേത്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ 7 പൂർവികർ ഏത് അമ്പലമാണോ സ്വന്തം കുടുംബക്ഷേത്രമായി കണക്കാക്കുന്നത് അതിനെയാണ്.സാധാരണയായി സ്ത്രീകളെ വിവാഹം കഴിച്ചു കൊണ്ടുവരുമ്പോൾ അവരുടെ ഭർത്താവിന്റെ തായ് വഴി വരുന്നതാണ് കുടുംബക്ഷേത്രമായി പറയപ്പെടുന്നത്. ഭർത്താവിന്റെ കുടുംബത്തിന്റെ കുല ദേവതയെയാണ് വിവാഹിതരായ സ്ത്രീകൾ കുടുംബ ക്ഷേത്രമായി കണക്കാക്കേണ്ടത്. കുടുംബ ക്ഷേത്രം അറിയാത്തവരാണ് എങ്കിൽ നിങ്ങളുടെ മുൻ തലമുറയോട് ചോദിച്ച് കൃത്യമായി വിവരങ്ങൾ മനസ്സിലാക്കി അമ്പലദർശനം നടത്താവുന്നതാണ്.

ഏത് വഴി ഉപയോഗിച്ചിട്ടും കുടുംബ ക്ഷേത്രം കണ്ടെത്താൻ സാധിച്ചില്ല എങ്കിൽ ഒരു ദൈവഗ്ന്യന്റെ സഹായം തേടാവുന്നതാണ്. അദ്ദേഹം കവടി പലക നിരത്തി ദൈവസ്വരൂപത്തെ പറ്റി വിശദമായി പറഞ്ഞു തരുന്നതാണ്. അതായത് ദേവൻ ആണോ ദേവിയാണോ നിങ്ങളുടെ കുടുംബക്ഷേത്രത്തിൽ ഉള്ളത് എന്ന കാര്യം വ്യക്തമായി ഇതുവഴി മനസ്സിലാക്കാനായി സാധിക്കും. അതല്ല ഈയൊരു വഴിയും പരാജയപ്പെടുകയാണ് എങ്കിൽ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Infinite Stories

Do This Offering In The Family Temple Astrology

  1. Light an Oil Lamp – Lighting a lamp is traditionally considered a simple devotional offering.
  2. Offer Flowers – Offer fresh flowers according to the customs of your family temple.
  3. Offer Coconut – Coconut is commonly offered in many Hindu temple traditions.
  4. Perform Archana – An archana in the family’s name is traditionally performed to seek blessings.
  5. Offer Naivedyam – Offer suitable food as permitted by the temple customs.
  6. Chant the Deity’s Mantra – Recite the family deity’s prayer with devotion and concentration.
  7. Pray for Family Well-Being – Many devotees offer prayers for peace, health, and prosperity in the family.
  8. Make a Vow Offering – Some families perform a specific vazhipadu after making a personal prayer or vow.
  9. Give Charity – Offering food or helping someone in need is considered a form of good deed in many traditions.
  10. Follow Temple Customs – The suitable offering varies by deity and temple tradition, so follow the guidance of the temple priest. These are traditional beliefs, not guaranteed outcomes.

Read ALso : എല്ലാ മനഃപ്രയാസങ്ങളും മാറും, ആഗ്രഹിച്ച കാര്യം നടന്നിരിക്കും.. ദേവീ ക്ഷേത്രത്തിൽ ഈ ഒരൊറ്റ വഴിപാട് ചെയ്യൂ.!! | Devi Temple Vazhipadu Jyothisham Astrology