ദോശക്കല്ലിൽ ഒട്ടിപ്പിടിക്കാതെ ഇനി ദോശ പെറുക്കിയെടുക്കാം.!! പാൽ ഇനി തിളച്ചു പുറത്തുപോകില്ല..10 കിച്ചൻ ടിപ്പുകൾ 👌👌| kitchen tips.

മിക്ക വീടുകളിലും രാവിലെ ഉണ്ടാക്കി വരുന്ന ഒരു പ്രഭാത ഭക്ഷണമാണ് ദോശ. എന്നാൽ കുറച്ചു നാൾ ദോശക്കല്ല് ഉപയോഗിക്കാതിരുന്ന ശേഷം പിന്നീട് അത് ഉപയോഗിക്കുമ്പോൾ മാവ് ദോശ കല്ലിൽ നിന്ന് വിട്ടു വരണമെന്നില്ല. അടിക്കു പിടിക്കാനും ദോശ തിരിച്ചിടാനും വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇത്തരത്തിലുള്ള 10 അടുക്കള പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഇന്ന് പറയുന്നത്.

ആദ്യം തന്നെ ദോശക്കല്ലിൽ നിന്ന് വിട്ടു വരാത്ത ദോശ എങ്ങനെ വളരെ എളുപ്പത്തിൽ തിരിച്ചിടാം എന്നാണ് നോക്കുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ദോശക്കല്ല് അടുപ്പിൽവെച്ച് നന്നായി ചൂടാക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് ഒരു നെല്ലിക്ക വലിപ്പത്തിൽ പിഴുപുളി എടുത്ത് നന്നായി പിഴിഞ്ഞ് എല്ലാ ഭാഗത്തും വരത്തക്ക രീതിയിൽ ഇളക്കി വെള്ളം നന്നായി വറ്റിച്ചെടുക്കുക. അതിനുശേഷം

അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കാവുന്നതാണ്. തോരൻ പരുവത്തിൽ മുട്ടയും നമുക്ക് എടുക്കാവുന്നതാണ്. പുളി ചെയ്തത് പോലെ തന്നെ ദോശക്കല്ലിൽ എല്ലാ ഭാഗത്തേക്കും മുട്ടയുടെ അംശം വ്യാപിപ്പിച്ചു വേണം ഇത് എടുക്കുവാൻ. അതിനുശേഷം മുട്ടയുടെ ഭാഗങ്ങൾ ദോശ കല്ലിൽ നിന്ന് നീക്കി നന്നായി അൽപം എണ്ണ തൂത്ത് ശേഷം ദോശ മാവ് ഒഴിച്ച് ദോശ വളരെ എളുപ്പത്തിൽ തന്നെ ചുട്ട് എടുക്കാവുന്നതാണ്.

കൂടാതെ കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Vichus Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.|kitchen tips.