ദോശ മാവ് കുറഞ്ഞ സമയം കൊണ്ട് പെട്ടെന്ന് പൊങ്ങിവരാൻ ഇങ്ങനെ ചെയ്യൂ.!! പഞ്ഞിപോലെ സോഫ്റ്റ് ഇഡലി ദോശ റെഡി!! | Dosa Idli Batter Easy Recipe Trick

Dosa Idli Batter Easy Recipe Trick : മലയാളികളുടെ പ്രാതൽ വിഭവങ്ങളുടെ കൂട്ടത്തിലെ പ്രധാനപ്പെട്ടവയാണ് ഇഡലിയും ദോശയും. നല്ല സോഫ്റ്റ് ആയ പഞ്ഞി പോലുള്ള ഇഡലിയും ദോശയും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. പെട്ടെന്ന് തന്നെ സോഫ്റ്റ് ആയിട്ട് നല്ല പഞ്ഞി പോലെ ഉള്ള ഇഡലിയും ദോശയും തയ്യാറാക്കാം. ഇനി ഇഡലിയും ദോശയും സോഫ്റ്റ് ആയിട്ടില്ല, മാവ് പുളിക്കുന്നില്ല എന്ന് പരാതിയുള്ളവർ ഇനി വിഷമിക്കേണ്ട.

ഇനി ഒരു വിഷമവും കൂടാതെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഇഡലിയും ദോശയും ഉണ്ടാക്കാം. ഏറ്റവും നല്ല രീതിയിൽ എങ്ങനെ പെട്ടെന്ന് മാവ് പൊങ്ങി വരുമെന്നും പുളിച്ച് വരുമെന്നും നോക്കാം. ഇതിനായി നമ്മൾ എടുക്കുന്നത് ഇഡലി അരിയാണ്. ഇതിന് പകരമായി പച്ചരി ഉപയോഗിച്ചും നമുക്ക് മാവുണ്ടാക്കാം. 250 ഗ്രാമിന്റെ കപ്പിൽ രണ്ട് കപ്പ് അരിയാണ് നമ്മൾ എടുക്കുന്നത്. അടുത്തതായി അരക്കപ്പ് ഉഴുന്ന് പരിപ്പാണ്.

ഇനി മുക്കാൽ ടേബിൾസ്പൂൺ ഉലുവ കൂടെ എടുക്കണം. ഉലുവ ചേർത്താൽ മാവ് നല്ല സോഫ്റ്റ് ആയി കിട്ടും. ശേഷം ഇതെല്ലാം കൂടെ നല്ലപോലെ വെള്ളമൊഴിച്ച് ഏകദേശം നാല് മണിക്കൂറോളം കുതിര്‍ക്കാൻ വെക്കണം. രാവിലെ വെള്ളത്തിലിട്ടു വച്ചാൽ വൈകുന്നേരം അരച്ചെടുത്താൽ മതിയാവും. ശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്കിട്ട് നല്ലപോലെ അരച്ചെടുക്കാം. അരിയും ഉഴുന്നും വേറെ വേറെ വെള്ളത്തിലിട്ട് ഓരോന്നായി അരച്ചെടുക്കാം.

അല്ലെങ്കിൽ രണ്ടും ഒരുമിച്ച് വെള്ളത്തിലിട്ടും അരച്ചെടുക്കാം. ഇത് അരക്കുന്ന കൂട്ടത്തിലേക്ക് ഏകദേശം അരക്കപ്പോളം ചോറും ഒന്നര ടേബിൾ സ്പൂണോളം തലേ ദിവസത്തെ ദോശമാവും ചേർത്ത് കൊടുക്കാം. വളരെ പെട്ടെന്ന് തയ്യാറാക്കിയെടുക്കാവുന്ന ഈ ഇഡലി, ദോശ മാവ് റെസിപ്പിക്കായി വീഡിയോ കണ്ടോളൂ.. Dosa Idli Batter Easy Recipe Trick Credit : Journey of life