മൂന്ന് വെള്ളിയാഴ്ച്ച ഈ വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ! മനസ്സിലുള്ള ഏത് വലിയ സ്വപ്നവും ദേവി നടത്തി തരും.. | Dream In Your Mind Will Come True

Wish Will Come True Astrology

Dream In Your Mind Will Come True : ജീവിതത്തിൽ ആഗ്രഹിക്കുന്ന പല കാര്യങ്ങളും പല കാരണങ്ങൾ കൊണ്ടും തടസ്സപ്പെട്ട് പോകുന്നത് നമ്മുടെയെല്ലാം ജീവിതത്തിൽ സംഭവിക്കുന്ന കാര്യമാണ്. അത്തരം സന്ദർഭങ്ങളിൽ ദൈവത്തെ കൂട്ടുപിടിക്കുക എന്നത് മാത്രമാണ് ഒരേ ഒരു ആശ്വാസം. കാലങ്ങളായി മനസ്സിൽ കൊണ്ടുനടന്ന് നടക്കാത്തതായ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ അത് ദേവിയോട് പ്രാർത്ഥിച്ച് എങ്ങിനെ

നടത്തിയെടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. പ്രത്യേക വഴിപാടുകൾ നടത്തി ദേവിയെ പ്രീതിപ്പെടുത്തുകയാണെങ്കിൽ എത്ര നടക്കാത്ത ആഗ്രഹവും തീർച്ചയായും നടക്കപ്പെടുന്നതാണ്. അതിനായി മൂന്ന് തുടർച്ചയായുള്ള വെള്ളിയാഴ്ചകളാണ് തിരഞ്ഞെടുക്കേണ്ടത്. ഇതിൽ ഏതെങ്കിലും ഒരു വെള്ളിയാഴ്ച ആർത്തവ സംബന്ധമായ കാരണങ്ങളാൽ വഴിപാട് നടത്താൻ സാധിക്കുന്നില്ല എങ്കിൽ നിങ്ങൾ

വിഷമിക്കേണ്ടതില്ല. അത് ദേവി മനസ്സിലാക്കിക്കൊള്ളും. അതല്ലെങ്കിൽ തുടർച്ചയായ മൂന്നാഴ്ച തന്നെ വഴിപാടുകൾ നടത്താനായി പ്രത്യേകം ശ്രദ്ധിക്കണം. രാവിലെയോ, അല്ലെങ്കിൽ സന്ധ്യാസമയത്തോ ദേവീക്ഷേത്രത്തിൽ പോയി കുടുംബത്തോടൊപ്പം പ്രാർത്ഥിക്കാൻ സാധിക്കുകയാണെങ്കിൽ അത് വഴിപാടിന് കൂടുതൽ ഗുണം ചെയ്യുന്ന കാര്യമാണ്. ഇതിൽ ഏറ്റവും പ്രധാനം ദേവിക്ക് ചുവന്ന നിറത്തിലുള്ള ഹാരം സമർപ്പിക്കുക എന്നതാണ്. കൂടാതെ നിങ്ങളുടെ ആയുരാരോഗ്യസൗഖ്യത്തിനും ഏതെങ്കിലും രീതിയിലുള്ള തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് മാറുന്നതിനുമായി രക്തപുഷ്പാഞ്ജലി നടത്തണം.

ദേവിയെ പ്രീതിപ്പെടുത്താനായി ചെയ്യാവുന്ന മറ്റൊരു വഴിപാടാണ് ത്രിശതി അർച്ചന. സാധാരണയായി എല്ലാ അമ്പലങ്ങളിലും ഈ ഒരു വഴിപാട് ബോർഡിൽ എഴുതിവച്ച് കാണുന്നത് കുറവാണ്. അതുകൊണ്ട് ക്ഷേത്രത്തിലെ പൂജാരിയോട് ചോദിച്ചു ഈ ഒരു വഴിപാട് കൂടി നടത്താൻ പ്രത്യേകം ശ്രദ്ധിക്കുക. തുടർച്ചയായ മൂന്ന് വെള്ളിയാഴ്ചകളിൽ ഈ വഴിപാടുകളെല്ലാം നടത്തിയ ശേഷം അവസാനം ചെയ്യേണ്ട വഴിപാടാണ് ഉടയാട സമർപ്പണം. ഈയൊരു രീതിയിൽ എല്ലാ വഴിപാടുകളും കൃത്യമായി ചെയ്യുകയാണെങ്കിൽ ഏത് വലിയ ലക്ഷ്യവും നിങ്ങൾക്ക് പൂർത്തീകരിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Infinite Stories