
സുൽഫിത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ; ചിത്രങ്ങൾ ശ്രദ്ദേയമാകുന്നു..!! | dulquer salmaan writes birthday wish to her mother
dulquer salmaan writes birthday wish to her mother : ഉമ്മയുടെ പിറന്നാൾ ദിനത്തിൽ ദുൽഖർ സൽമാൻ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ചക്കര ഉമ്മ! സന്തോഷം നിറഞ്ഞ പിറന്നാൾ എന്നാണ് ദുൽഖർ ചിത്രത്തിനൊപ്പം കുറിച്ചത്. ഉമ്മയ്ക്കൊപ്പമിരിക്കുന്ന ഒരു ചിത്രവും ദുൽഖർ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി ആരാധകരാണ് പോസ്റ്റിന് കമന്റുകളുമായെത്തിയത്. സിനിമ താരങ്ങളും ആശംസകൾ നേർന്നിട്ടുണ്ട്.
സുൽഫിത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ
ഒരുപാട് സന്തോഷം നിറഞ്ഞ പിറന്നാളാശംസ നേരുന്നുവെന്നും ഉമ്മയ്ക്ക് മുറുകെ ഒരു ആലിംഗനം തന്റെ വകയായി നൽകണം എന്നാണ് നടി കല്യാണി പ്രിയദർശൻ കമന്റായി പോസ്റ്റ് ചെയ്തത്. ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, മനോജ് കെ. ജയൻ, കാതൽ സുധി, നടിമാരായ മാളവിക സി. മോഹനൻ, സാധിക, ബീനാ ആന്റണി തുടങ്ങിയവരും സുൽഫത്തിന് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.

ചിത്രങ്ങൾ ശ്രദ്ദേയമാകുന്നു..
മലയാളസിനിമയിലെ താരകുടുംബങ്ങളിലൊന്നാണ് മമ്മൂട്ടിയുടേത്. മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനുമെല്ലാം സിനിമയുടേയും കുടുംബത്തിന്റേയുമെല്ലാം വിശേഷങ്ങൾ ആരാധകർക്കായി സമൂഹമാധ്യമണങ്ങളിൽ പങ്കുവക്കാറുണ്ട്. ഉപ്പയുടെയും ഉമ്മയുടെയും ഒപ്പമുള്ള ചിത്രങ്ങളും തരാം പങ്കുവക്കാറുണ്ട്. അതിൽ ചില ചിത്രങ്ങൾ ഏറെ വൈറലാകാറുമുണ്ട്. ഇപ്പോൾ പിറന്നാൾ ചിത്രമാണ് ഏറെ ശ്രദേയകമാകുന്നത്.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം എന്ന ചിത്രമാണ് ദുൽഖറിന്റെതായി അടുത്തിറങ്ങാൻ പോകുന്ന ചിത്രം. ചിത്രത്തിന്റെ തിരക്കുകളിലാണ് തരാം ഇപ്പോൾ. ആന്റണി വർഗീസ്, തമിഴ് താരങ്ങളായ മിഷ്കിൻ, കതിർ എന്നിവരും വേഷമിടുന്നുണ്ട്. സിനിമയുടെ ചിത്രീകരണം രണ്ടുദിവസം മുൻപാണ് ആരംഭിച്ചത്. വൻ മുതൽ മുടക്കിലുള്ള ആക്ഷൻ ചിത്രമാണ് ഐ ആം ഗെയിം. ദുൽഖറിന്റെ കരിയറിലെ 40 ആം ചിതമാണ് ഐ ആം ഗെയിം. വേഫേർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെയാണ് ചിത്രത്തിന്റെ നിർമാണം. dulquer salmaan writes birthday wish to her mother
