ബാത്റൂം ക്ലീനിംഗ് ഇനി വളരെ ഈസി.!! ഒരു സ്പൂൺ ഉപ്പ് മതി ബാത്റൂം വെട്ടിത്തിളങ്ങും.. ഇനി വെറും 5 മിനിറ്റിൽ ബാത്റൂം വൃത്തിയാക്കാം.!! | Easy Bathroom cleaning using salt

Easy Bathroom cleaning using salt : വീട്ടിലുള്ള ഇൻഗ്രീഡിയന്റസ് ഉപയോഗിച്ച് കൊണ്ടു തന്നെ നമുക്ക് ഈസിയായി നമ്മുടെ ബാത്രൂം ഡീപ് ക്ലീൻ ചെയ്തെടുക്കാം.! എന്നാൽ ഈ ടിപ് എങ്ങനെയാണ് ചെയ്തെടുക്കുന്നതെന്ന് നോക്കിയാലോ.?? ആദ്യം നമ്മൾ ഡിസ്പോസിബിൾ ഗ്ലൗസ് ധരിക്കണം. അതിനു മുൻപ് കയ്യിൽ കുറച്ച് ടാൽകം പൗഡർ തേക്കുക.

ഇനി ആദ്യം ബാത്‌റൂമിലെ ബക്കറ്റും കപ്പും വൃത്തിയാക്കിയെടുക്കാം. കുറച്ച് പൊടിയുപ്പ് ബക്കറ്റിലേക്ക് ഇടുക. ശേഷം ഒരു സ്ക്രബ്ബർ ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. ഇനി കപ്പും ഇത് പോലെ തന്നെ ഉപ്പ് ഉപയോഗിച്ച് കഴുകുക. ഉപ്പ് ഉപയോഗിക്കുമ്പോൾ ബക്കറ്റിലും കപ്പിലും എല്ലാം പറ്റിക്കിടക്കുന്ന വഴു വഴുപ്പെല്ലാം പെട്ടെന്ന് തന്നെ പോയിക്കിട്ടും.

ഇനി ബാത്രൂം ക്ലീൻ ചെയ്യാം. അതിന് ഒരു പേസ്റ്റ് ആണ് തയ്യാറാക്കുന്നത്. അതിനായി ഒരു ചിരട്ടയിലേക്ക് 3 വലിയ സ്പൂൺ സോപ്പ് പൊടി ഇടുക. അതിലേക്ക് 2 സ്പൂൺ ഉപ്പ്, ഒരു സ്മെല്ലിന് വേണ്ടി കുറച്ച് കംഫർട്, കുറച്ച് വെള്ളം എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഇത് വച്ച് ആദ്യം പൈപ്പുകളെല്ലാം വൃത്തിയാക്കുക. ഇതിന് ഒരു തുണി എടുക്കാം. ഇങ്ങനെ വൃത്തിയാക്കിയ ശേഷം

ഒരു ബ്രഷ് വെച്ച് ഒന്ന് കൂടെ അരികുകളെല്ലാം ഉരച്ച് വൃത്തിയാക്കുക. ഇനി ബേസിനും ക്ലീൻ ചെയ്യുക. ശേഷം മറ്റൊരു തുണി വെച്ച് വാൾടൈലും ക്ലീൻ ചെയ്യാം. ഇതെല്ലാം നമുക്ക് ഈ ഒരൊറ്റ പേസ്റ്റ് കൊണ്ട് വളരെ വൃത്തിയായി ചെയ്തെടുക്കാം. അപ്പോൾ നമ്മുടെ വെട്ടിത്തിളങ്ങുന്ന ബാത്രൂം ഇപ്പോൾ തന്നെ സെറ്റ് ചെയ്യാം. കൂടുതൽ അറിയാനായി വീഡിയോ കാണൂ. Video Credit : Ramshi’s tips book