പ്ലാസ്റ്റിക്, റബർ പോലുള്ള ചെരുപ്പുകളിലെ അഴുക്ക് എത്ര വൃത്തിയാക്കിയാലും മാറുന്നില്ലേ; ഇങ്ങനെ ചെയ്തുനോക്കൂ വെറും 10 മിനിറ്റിൽ വൃത്തിയാക്കാം..!! | Easy Chappal Cleaning Tip

Easy Chappal Cleaning Tip : കുട്ടികളുള്ള വീടുകളിൽ അവർ സ്ഥിരമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് അല്ലെങ്കിൽ റബ്ബർ പോലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിച്ച ചെരുപ്പുകൾ വൃത്തിയാക്കി എടുക്കുക എന്നത് ഒരു വലിയ ടാസ്ക് തന്നെയാണ്. കുട്ടികൾ സ്ഥിരമായി പുറത്തുപോയി കളിക്കുമ്പോൾ അതിൽ വെള്ളവും ചളിയും കെട്ടി നിൽക്കുകയും പിന്നീട് അത് ക്ലീൻ ചെയ്യാനായി ശ്രമിക്കുമ്പോൾ ക്ലീൻ ആവാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്.

അതേസമയം എത്ര അഴുക്കു നിറഞ്ഞ ചപ്പലുകളും വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ചെയ്തു നോക്കാവുന്ന ഒരു അടിപൊളി ട്രിക്ക് വിശദമായി മനസ്സിലാക്കാം. അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രമെടുത്ത് അതിലേക്ക് മുക്കാൽ ഭാഗത്തോളം ഇളം ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ ഉപ്പും, ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും, ഏതെങ്കിലും ഒരു ടൂത്ത് പേസ്റ്റിൽ നിന്ന് ഒന്നോ രണ്ടോസ്‌കൂപ്പും, ഡിഷ് വാഷ് ലിക്വിഡും ഒഴിച്ച് ഒരു കോൽ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.

ശേഷം അതിലേക്ക് വൃത്തിയാക്കാൻ ആവശ്യമായ ചെരിപ്പിട്ട് 5 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. ചെരുപ്പിന്റെ ഒരുവശം ഈയൊരു രീതിയിൽ ചെയ്തതിനു ശേഷം വീണ്ടും മറുവശം വെള്ളത്തിലേക്ക് മുങ്ങിക്കിടക്കുന്ന രീതിയിൽ ചെരിപ്പ് സെറ്റ് ചെയ്തു കൊടുക്കുക. ശേഷം ഉപയോഗിക്കാത്ത ഒരു ടൂത്ത് ബ്രഷ് അല്ലെങ്കിൽ ഒരു സ്ക്രബർ ഉപയോഗപ്പെടുത്തി ചെരിപ്പ് ഒന്ന് ഉരച്ചു കൊടുക്കുകയാണ് എങ്കിൽ തന്നെ കറകളെല്ലാം പോയി വൃത്തിയായി കിട്ടുന്നതാണ്.

കുട്ടികളുള്ള വീടുകളിൽ തീർച്ചയായും ആഴ്ചയിൽ ഒരു തവണ ഈ ഒരു രീതിയിൽ ചെരിപ്പുകൾ വൃത്തിയാക്കി കൊടുക്കുകയാണെങ്കിൽ കൂടുതൽ കടുത്ത കറകൾ പിടിക്കുന്നത് ഒഴിവാക്കാനായി സാധിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Chappal Cleaning Tip Credit : Dream world 🤩