ദോശ ഉണ്ടാക്കാൻ പലർക്കും അറിയാത്ത പുതിയ രഹസ്യം ഇതാ! ഉഴുന്ന് ഇല്ലാതെ ബാക്കി വന്ന ചോറ് കൊണ്ട് കിടിലൻ ദോശ!! | Easy Dosa Recipe

Easy Dosa Recipe: ദോശ, ഇഡലി പോലുള്ള പലഹാരങ്ങലെല്ലാം മിക്ക വീടുകളിലും ഉണ്ടാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ ഏതെങ്കിലും കാരണവശാൽ അരി കുതിരാനായി ഇടാൻ മറന്നുപോവുകയോ, ഉഴുന്ന് ഇല്ലെങ്കിലൊ ദോശയോ ഇഡ്ഡലിയോ ഉണ്ടാക്കാനായി സാധിക്കില്ല എന്നതായിരിക്കും പലരും കരുതുന്നത്. അതേസമയം ഉഴുന്ന് ഉപയോഗിക്കാതെ തന്നെ ബാക്കി വന്ന ചോറ് ഉപയോഗിച്ച് രുചികരമായ ദോശ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients

  • Raw Rice
  • Rice
  • Fenugreek
  • Salt

How To Make Easy Dosa Recipe

ആദ്യം തന്നെ അരി നല്ലതുപോലെ രണ്ടോ മൂന്നോ തവണ കഴുകിയശേഷം ഉലുവയും ചേർത്ത് കുതിരാനായി ആറുമണിക്കൂർ നേരം വെള്ളത്തിൽ ഇട്ടുവയ്ക്കുക. അരി നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ ആവശ്യത്തിന് വെള്ളവും ചേർത്ത് ഒട്ടും തരിയില്ലാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. മാവ് അരച്ചെടുത്ത ശേഷം അതിലേക്ക് എടുത്തുവച്ച ചോറ് ചേർത്ത് വീണ്ടും ഒരു തവണ കൂടി അരച്ചെടുക്കണം.

ഈയൊരു രീതിയിൽ തയ്യാറാക്കി വെച്ച മാവിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം സാധാരണ ദോശമാവ് തയ്യാറാക്കുന്ന അതേ രീതിയിൽ തന്നെ മാവ് പുളിപ്പിക്കാനായി വെക്കണം. മാവ് പുളിച്ചു പൊന്തി വന്നു കഴിഞ്ഞാൽ ഒരു കരണ്ടിയളവിൽ മാവെടുത്ത് സാധാരണ ദോശ ചുട്ടെടുക്കുന്ന അതേ രീതിയിൽ പരത്തി ഉണ്ടാക്കിയെടുത്താൽ രുചികരമായ ഉഴുന്നില്ലാത്ത ദോശ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Easy Dosa Recipe

Easy dosa is a crisp, golden South Indian pancake made from a simple batter of rice and urad dal. The rice and dal are soaked, ground to a smooth paste, and fermented overnight for a light, airy texture. Once fermented, the batter is spread thin on a hot tawa and cooked until crisp. This versatile dish is quick to make once the batter is ready and is perfect for breakfast or dinner. Serve hot with coconut chutney, sambar, or potato masala. Easy to prepare and incredibly satisfying, dosa is a staple in many Indian households and loved by all.

Read Also : ഇതാണ് മക്കളെ 10 ലക്ഷം ആളുകൾ കണ്ട വിജയം ഉറപ്പായ റെസിപ്പി!! അരി കുതിർക്കണ്ട; ചോറോ അവലോ ഒന്നും വേണ്ട.. വെറും അര മണിക്കൂറിൽ അരികുമൊരിഞ്ഞ പാലപ്പം..

0/5 (0 Reviews)