മീൻവെട്ടുന്ന ഏതൊരു വീട്ടമ്മയും ചെയ്തിരിക്കേണ്ട കിടിലൻ ടിപ്സ് 😀👌 ഇത്രയും കാലം അറിയാതെ പോയല്ലോ ഇതെല്ലാം.!! |Easy Fish cleaning tips malayalam

മീൻവെട്ടുന്നവരും കറിവെക്കുന്നവരും, അറിഞ്ഞിരിക്കേണ്ട ചില സൂത്രവിദ്യകൾ ആണ് ഇത്. നമ്മൾ ചെയ്യുന്ന പണികൾ എളുപ്പത്തിലാക്കാനും പാചകം രുചികരമാക്കാൻ ഈ വിദ്യകൾ നമ്മെ സഹായിക്കും. ചെമ്മീൻ ഉണക്കമീൻ എന്നിവ വൃത്തിയാക്കുമ്പോൾ ഈ ചെറിയ ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ ഇവ വൃത്തിയാക്കി എടുക്കാനും

വളരെ രുചികരമായി പാചകം ചെയ്യാനും നമുക്ക് സാധിക്കും. ആറ്റിൽ നിന്നും പിടിക്കുന്ന മീനുകൾ വളരെ രുചി ഉള്ളവയാണ്. പക്ഷേ പലപ്പോഴും കറിവെച്ച് കഴിയുമ്പോൾ ഒരു ചെളി ചുവ ഇവയ്ക്ക് ഉണ്ടാകാറുണ്ട്. അതുകൊണ്ടു തന്നെ പലരും ആറ്റിലെ മീൻ കറി വച്ചു കൂട്ടാൻ ഒന്ന് മടിക്കും. എന്നാൽ ചെളിയുടെ ചുവ കളയാൻ ഒരു എളുപ്പ വഴി ഉണ്ട്.

മീൻ ക്ലീൻ ആക്കിയതിന് ശേഷം ആദ്യം കല്ലുപ്പ് അല്ലെങ്കിൽ പൊടിയുപ്പ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. ശേഷം ഒരു ചട്ടിയിൽ അല്പം വെള്ളം എടുത്ത് അതിലേക്ക് ഒരു സ്പൂൺ വിനാഗിരി അല്ലെങ്കിൽ നാരങ്ങാനീര്, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒരു 10 മിനിറ്റ് ക്ലീനാക്കിയ മീൻ അതിൽ ഇട്ടുവയ്ക്കുക.

ഇങ്ങനെ ചെയ്തതിനു ശേഷം കറിവെച്ചാൽ മീൻകറിയുടെ ചെളി ചുവ മാറും. ചില മീനുകൾക്ക് എത്ര കഴുകിയാലും ഒരു ഉളുമ്പ് മണമുണ്ടാകും. ഇതു പോകാനായി മീൻ കറിയിൽ ഇടാൻ എടുക്കുന്ന കുടംപുളി ആദ്യം തന്നെ വെള്ളത്തിൽ ഇട്ട് നന്നായി കഴുകുക. ബാക്കി വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കാണുക. Video credit : Ansi’s Vlog