വെളുക്കാൻ ഒരു ക്രീമും വേണ്ട ഈ സോപ്പ് മതി!! മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ പച്ചരി കൊണ്ട് വീട്ടിൽ തന്നെ ഒരു സോപ്പ് തയ്യാറാക്കിയാലോ? | Easy Homemade Beauty Soap

Easy Homemade Beauty Soap: ദിവസങ്ങൾ കഴിയുംതോറും സൗന്ദര്യവർദ്ധക വസ്തുക്കളോടുള്ള പ്രിയം ആളുകൾക്ക് കൂടി വരികയാണ്. അതുകൊണ്ടുതന്നെ മാർക്കറ്റിൽ ഇറങ്ങുന്ന സോപ്പ് ഉൾപ്പെടെയുള്ള എല്ലാവിധ ഉൽപ്പന്നങ്ങൾക്കും വളരെയധികം ഡിമാൻഡാണ് ഇന്നത്തെ കാലത്ത് ഉള്ളത്. വ്യത്യസ്ത നിറങ്ങളിലും ബ്രാൻഡിലുമെല്ലാം പുറത്തിറങ്ങുന്ന ഇത്തരം സോപ്പുകളിൽ എന്തെല്ലാം രീതിയിലുള്ള കെമിക്കലുകളാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല.

അതേസമയം വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ നിർമ്മിച്ച് എടുക്കാവുന്ന പച്ചരി കൊണ്ടുള്ള ഒരു സോപ്പിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു സോപ്പ് തയ്യാറാക്കാനായി നേരത്തെ പറഞ്ഞതുപോലെ പച്ചരി രണ്ടോ മൂന്നോ മണിക്കൂർ കുതിർത്താനായി വെള്ളത്തിൽ ഇട്ടുവയ്ക്കുക. ശേഷം അതിൽ നിന്നും രണ്ടോ മൂന്നോ ടേബിൾസ്പൂൺ അളവിൽ അരിയെടുത്ത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഒട്ടും കട്ടകളില്ലാതെ ലൂസായ പരുവത്തിൽ അടിച്ചെടുക്കുക. ഈയൊരു കൂട്ട് അരിച്ചെടുത്ത ശേഷം മാറ്റിവയ്ക്കാം.

ശേഷം അതിലേക്ക് കറ്റാർവാഴയുടെ ജെല്ല് കടയിൽ നിന്ന് വാങ്ങിക്കുന്നതോ അതല്ലെങ്കിൽ ചെടിയിൽ നിന്നെടുത്ത പൾപ്പ് മാത്രമായോ ചേർത്തു കൊടുക്കുക. പിന്നീട് ഒരു ടീസ്പൂൺ അളവിൽ ഗ്ലീസറിൻ കൂടി ഈയൊരു കൂട്ടിലേക്ക് ഒഴിച്ച് നല്ലതുപോലെ അലിയിപ്പിച്ചെടുക്കുക. രണ്ടോ മൂന്നോ വിറ്റാമിൻ ഇ ക്യാപ്സ്യൂളുകൾ കൂടി പൊട്ടിച്ച് തയ്യാറാക്കി വെച്ച കൂട്ടിലേക്ക് ഒഴിച്ചു കൊടുക്കുക. എല്ലാ സാധനങ്ങളും നല്ലതുപോലെ അലിഞ്ഞു കഴിഞ്ഞാൽ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്നുകൂടി അടിച്ചെടുക്കുക.

ശേഷം കടകളിൽ നിന്നും വാങ്ങുന്ന സോപ്പിന്റെ ബേസ് ഒരു പാത്രത്തിലേക്ക് മുറിച്ചിട്ട് അത് ഉരുക്കി എടുക്കുക. അതിലേക്ക് സ്മെല്ലിന് ആവശ്യമായ പെർഫ്യൂം ചേർത്ത് കൊടുക്കുക. ശേഷം അരച്ചുവച്ച കൂട്ടുകൂടി അതിലേക്ക് ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്തെടുത്ത ശേഷം മൗൾഡിലേക്ക് ഒഴിച്ച് സെറ്റ് ആക്കിയെടുത്താൽ നല്ല സൂപ്പർ സോപ്പ് റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : Malappuram rithu

Easy Homemade Beauty Soap

To make a simple homemade beauty soap, melt 250g of transparent glycerin soap base using a double boiler. Add 1 tablespoon of coconut oil, 1 teaspoon of honey, and a few drops of essential oil like lavender or rose. For added skin benefits, mix in a pinch of turmeric or dried flower petals. Pour the mixture into soap molds and let it set for 4–6 hours. Once hardened, remove from molds and store in a cool, dry place. This natural soap gently cleanses, nourishes the skin, and is free from harsh chemicals—ideal for daily beauty care.