Easy Kadala Curry recipe Trick Malayalam : അപ്പം ദോശ മുതലായ പ്രഭാത ഭക്ഷണത്തോടൊപ്പം കഴിക്കാവുന്ന കുറുകിയ ചാറോടു കൂടിയ കടലക്കറി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. കുറുകിയ ചാറോടു കൂടിയ ഒരു കിടിലൻ കടലക്കറി ഉണ്ടാക്കാൻ ഇനി കടല അരക്കേണ്ട..തേങ്ങാപ്പാൽ വേണ്ട.. ഉള്ളിപോലും വഴറ്റേണ്ട. അതിനായി ആദ്യം 300 ഗ്രാം കടല എടുത്തതിനുശേഷം നല്ലതുപോലെ കഴുകി 5-8 മണിക്കൂർ
കുതിരാൻ വയ്ക്കണം. ശേഷം ഒരു കുക്കറിലേക്ക് ഇട്ട് പച്ചമുളക് കീറി ഇട്ടതും ഒരു വലിയ ഉള്ളി അരിഞ്ഞതും ചേർത്തു ആവശ്യത്തിന് ഉപ്പും വിതറി നല്ലപോലെ കൈകൊണ്ട് തിരുമ്മിയെടുക്കാം. ലോ ഫ്‌ളമേൽ 6, 7 വിസിൽ വരുന്നത് വരെ വേവിക്കുക. നല്ലതുപോലെ വെന്തു കുഴയാതെ എടുത്ത് ഉള്ളി ഒന്ന് ഇളക്കി ഉടച്ചെടുക്കുക. ശേഷം ഒരു ചീനച്ചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ടു

വറ്റൽ മുളക് പൊട്ടിച്ചിടാം. ശേഷം കുറച്ചു തേങ്ങാ കൊത്ത് ഇട്ടു കൊടുക്കാം. ശേഷം അടുത്തതായി ഒരു സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് കൂടിയിട്ട് കളർ മാറുന്ന വരെ ഒന്ന് വഴറ്റിയെടുക്കുക. എന്നിട്ട് ഇതിലേക്ക് ഒന്നര ടീസ്പൂൺ മല്ലിപ്പൊടി മുക്കാൽ ടീസ്പൂൺ മുളകുപൊടിയും ഇട്ടു പച്ചമണം മാറുന്നത് വരെ ഇളക്കിയതിനു ശേഷം മീഡിയം സൈസ് ഉള്ള ഒരു തക്കാളി അരിഞ്ഞത് കൂടി ഇതിലേക്ക്
ചേർത്ത് ഒന്നിളക്കി കൊടുക്കുക. ശേഷം വേവിച്ചു വച്ചിരിക്കുന്ന കടലയിലേക്ക് ഈ മിക്സ് ചേർത്തു കൊടുക്കാം. ഒരു കപ്പ് ചൂടുവെള്ളം കൂടി ഒഴിച്ച് ആവശ്യത്തിന് ഉപ്പും ഇട്ട് തിളപ്പിച്ച ശേഷം കുറച്ചു കഴിയുമ്പോൾ കുറച്ചു കറിവേപ്പിലയും കൂടെ ഇട്ടാൽ സ്വാദിഷ്ടമായ കടല കറി റെഡി. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. credit : Dhansa’s World