പാലപ്പം മാവിൽ ഈ സൂത്രം ചേർത്തു നോക്കൂ.!! കാറ്ററിംഗ്കാർ ഡെസൻ കണക്കിന് സോഫ്റ്റ് പാലപ്പം ഉണ്ടാക്കുന്ന രീതി ഇതാണ്.. ഇങ്ങനെ ഉണ്ടാക്കിയാൽ ഒരിക്കലും ഫ്ലോപ്പ് ആവില്ല.!! | Easy Kerala Style Palappam Recipe

Easy Kerala Style Palappam Recipe : മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പലഹാരമാണല്ലോ വെള്ളയപ്പം. പല സ്ഥലങ്ങളിലും പല രീതികളിലാണ് ഈ ഒരു പലഹാരം തയ്യാറാക്കി എടുക്കുന്നത്. മിക്കപ്പോഴും പലരും പറയുന്ന പരാതിയാണ് വെള്ളയപ്പം തയ്യാറാക്കുമ്പോൾ അത് സോഫ്റ്റ് ആയി കിട്ടുന്നില്ല എന്നത്. അങ്ങിനെ പറയുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വെള്ളയപ്പത്തിന്റെ റെസിപ്പി വിശദമായി

മനസ്സിലാക്കാം. ഈയൊരു രീതിയിൽ വെള്ളയപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പച്ചരി, പഞ്ചസാര, ഉപ്പ്, പെരുംജീരകം, തേങ്ങാപ്പാൽ, വെളിച്ചെണ്ണ ഇത്രയും സാധനങ്ങൾ മാത്രമാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കിയെടുത്ത അരി നാലു മണിക്കൂർ നേരം കുതിരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കുക. അതിനുശേഷം അരിയെടുത്ത് നല്ലതുപോലെ വെള്ളം കളഞ്ഞശേഷം തരിയില്ലാതെ പൊടിച്ചെടുക്കണം. തരിയോടു കൂടിയാണ് പൊടി കിട്ടുന്നത് എങ്കിൽ ഒരു അരിപ്പ ഉപയോഗിച്ച് അത് അരിച്ചെടുത്ത ശേഷം

ഉപയോഗിക്കണം. അതിൽ നിന്നും ഒരു ഗ്ലാസ് അളവിൽ മാവെടുത്ത് ആവശ്യത്തിന് വെള്ളത്തിൽ ചേർത്ത് പാവ് കാച്ചി എടുക്കുക. അതുകൂടി പൊടിയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അത്യാവശ്യം കട്ടിയുള്ള പരുവത്തിലാണ് മാവ് വേണ്ടത്. അതുകൊണ്ടുതന്നെ ഈയൊരു സമയത്ത് കൂടുതൽ വെള്ളം ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം എട്ടു മണിക്കൂർ നേരം മാവ് പുളിപ്പിക്കാനായി മാറ്റിവയ്ക്കാം. നന്നായി പുളിച്ച് പൊന്തിയ മാവിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പും,രണ്ട് ടീസ്പൂൺ അളവിൽ പഞ്ചസാരയും, കാൽ ടീസ്പൂൺ അളവിൽ പെരുംജീരകവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

ശേഷം തയ്യാറാക്കി വെച്ച തേങ്ങാപ്പാൽ കൂടി അതിലേക്ക് ചേർത്ത് മാവിന്റെ കൺസിസ്റ്റൻസി ലൂസാക്കി എടുക്കുക. ഈയൊരു സമയത്ത് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ കൂടി മാവിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ആപ്പം കൂടുതൽ സോഫ്റ്റ് ആയി കിട്ടും. അതുപോലെ ആപ്പം തയ്യാറാക്കുന്നതിന് മുൻപ് കുറച്ചു മാവെടുത്ത് മാറ്റിവയ്ക്കുകയാണെങ്കിൽ ആപ്പത്തിന്റെ അവസാനം വരെയും സോഫ്റ്റാക്കി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ആപ്പച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ ഒരു കരണ്ടി മാവൊഴിച്ച് പരത്തി കൊടുക്കുക. അടച്ചു വെച്ച് വേവിച്ചശേഷം എടുത്ത് സെർവ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Anithas Tastycorner