ഒരു സ്പൂൺ ഉപ്പ് മതി.!! എത്ര അഴുക്കു പിടിച്ച മിക്സിയും വെട്ടിത്തിളങ്ങാൻ.. വെറും 2 മിനിറ്റിൽ ഒരു രൂപ ചിലവില്ലാതെ.!! | Easy Mixi Cleaning Tips Using Salt

Easy Mixi Cleaning Tips Using Salt : അടുക്കളയിൽ എപ്പോഴും ഉപയോഗപ്പെടുത്തുന്ന ഒരു ഉപകരണമാണല്ലോ മിക്സി. അതുകൊണ്ടുതന്നെ മിക്സി പെട്ടെന്ന് അഴുക്കു പിടിച്ച് വൃത്തികേടായി പോകാനുള്ള സാധ്യതയും കൂടുതലാണ്. പ്രത്യേകിച്ച് ജാറു വെക്കുന്ന ഭാഗമെല്ലാം കറപിടിച്ചു കഴിഞ്ഞാൽ വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി പലരീതികൾ ചെയ്തു നോക്കിയിട്ടും ശരിയാകാത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ

രീതിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു രീതിയിൽ മിക്സി വൃത്തിയാക്കാനായി ഉപയോഗിക്കുന്നത് ഉപ്പ്, ഡിഷ് വാഷ് ലിക്വിഡ്, വിനിഗർ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഒരു ലായനിയാണ്. ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പും, രണ്ടുമൂന്നു തുള്ളി ഡിഷ് വാഷ് ലിക്വിഡും, ഒരു ടീസ്പൂൺ അളവിൽ വിനിഗറും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഈ ഒരു ലായനി മിക്സിയുടെ ജാർ വയ്ക്കുന്ന ഭാഗങ്ങളിൽ

നല്ലതുപോലെ ഒഴിച്ചു കൊടുക്കുക. ഇത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. അതിനുശേഷം ഉപയോഗിക്കാത്ത ടൂത്ത് ബ്രഷ് വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗിച്ച് നല്ലതുപോലെ സ്ക്രബ് ചെയ്തു കൊടുക്കുക. മിക്സിയുടെ ബാക്കി ഭാഗങ്ങളിൽ സ്ക്രബ്ബർ ഉപയോഗിച്ച് ഉരച്ചു കൊടുക്കുകയും ചെയ്യാവുന്നതാണ്. അതല്ലെങ്കിൽ ബഡ്സ് ഉപയോഗിച്ചും ഇടുങ്ങിയ ഭാഗങ്ങൾ വൃത്തിയാക്കി എടുക്കാം. അതിനുശേഷം ഒരു തുണി ഉപയോഗിച്ച് മിക്സി നല്ലതുപോലെ തുടച്ചു കൊടുക്കുക. മിക്സിയുടെ പുറംഭാഗവും, പ്ലഗ്ഗിന്റെ ഭാഗവുമെല്ലാം ഈ ഒരു രീതിയിൽ

തുടച്ചു വൃത്തിയാക്കാവുന്നതാണ്. ഇങ്ങിനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ മിക്സിയുടെ കറപിടിച്ച ഭാഗങ്ങളെല്ലാം വൃത്തിയാക്കി എടുക്കാനായി സാധിക്കും. കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗിക്കുമ്പോൾ മിക്സിയുടെ പുറംഭാഗത്തെ നിറമെല്ലാം പോകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഈയൊരു രീതിയിലാണ് മിക്സി വൃത്തിയാക്കി എടുക്കുന്നത് എങ്കിൽ യാതൊരു കേടുപാടുകളും സംഭവിക്കുന്നില്ല. ആഴ്ചയിൽ ഒരു തവണയെങ്കിലും ഈ ഒരു രീതി ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : Hometaskbyrahna