2 ചേരുവ മാത്രം മതി.!! ഒന്നോ രണ്ടോ മിനിറ്റിൽ പഞ്ഞി പോലെ ഒരു അപ്പം.. ഒരു തവണ ഉണ്ടാക്കിയാൽ എന്നും ഇതാവും ചായക്കടി.!! | Easy Panjiyappam Recipe

Easy Panjiyappam Recipe : വൈകുന്നേരം ചായ കുടിക്കാൻ ഉള്ള സമയം അടുക്കുമ്പോൾ എന്തെങ്കിലും ഒക്കെ കഴിക്കാൻ തോന്നും. എന്നാൽ അത്‌ ഉണ്ടാക്കാൻ ചിലപ്പോൾ സമയം ഉണ്ടാവില്ല. ഇനി ഇപ്പോൾ സമയം ഉണ്ടെങ്കിൽ പോലും ചിലപ്പോൾ എല്ലാ സാധനങ്ങളും ഉണ്ടാവണം എന്നില്ല. ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത് വെറും രണ്ടേ രണ്ട് ചേരുവ കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു അപ്പത്തിന്റെ റെസിപ്പി ആണ്.

ഇത് ഉണ്ടാക്കാൻ വേണ്ട സമയമോ ഒരു മിനിറ്റ്. കൂടി പോയാൽ രണ്ട് മിനിറ്റ്. അത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന അപ്പം ആണെങ്കിൽ വീട്ടിൽ ഉള്ളവർക്ക് ധൈര്യമായി ഉണ്ടാക്കി കൊടുക്കാമല്ലോ. ഇത് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് നമ്മുടെ ഒക്കെ വീട്ടിൽ എപ്പോഴും ഉണ്ടാവാറുള്ള റവ ഉപയോഗിച്ചാണ്. ആദ്യം തന്നെ അര കപ്പ്‌ റവ എടുക്കാം. വറുത്തത് തന്നെ ആവണം എന്ന് നിർബന്ധമില്ല. മുക്കാൽ കപ്പ് മൈദയും

കൂടി ഇതിലേക്ക് ചേർക്കണം. അൽപം പഞ്ചസാരയും ബേക്കിങ് സോഡയും ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് യോജിപ്പിക്കണം. ഇതിലേക്ക് ഒരു നുള്ള് ഏലയ്ക്കാ പൊടിയും ചേർക്കണം. വീഡിയോയിൽ കാണുന്ന പരുവത്തിൽ വേണം മാവ് തയ്യാറാക്കാൻ. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കണം. അതിന് ശേഷം നെയ്യപ്പം ഉണ്ടാക്കാൻ ഒഴിക്കുന്നത് പോലെ മാവ് ചൂട് എണ്ണയിൽ ഒഴിക്കണം. ഒരു വശം പൊങ്ങി വരുമ്പോൾ മറിച്ചിടാം.

ചെറിയ തീയിൽ വേണം വേവിക്കാൻ. ഇതു പോലെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങൾ ഉണ്ടാക്കി കൊടുത്താൽ നിങ്ങൾക്ക് സമയവും പൈസയും അധികം ചിലവും ആവുകയില്ല. കുട്ടികൾക്ക് വീട്ടിൽ തന്നെ എന്തെങ്കിലും തയ്യാറാക്കി കൊടുത്തതിന്റെ സംതൃപ്തിയും ലഭിക്കും. അപ്പോൾ നിങ്ങൾ ആവും ഇനി വീട്ടിലെ സ്റ്റാർ. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ. credit ; She book