ഇനി പേര അടിയിൽ നിന്നും നിറയെ കായ്ക്കും.!! ഇതൊന്ന് മാത്രം മതി പേരക്ക ഭ്രാന്തെടുത്ത് കായ്ക്കാൻ.!! | Easy Perakka Krishi Tips

Easy Perakka Krishi Tips : പേരയിൽ ആറു മാസംകൊണ്ട് ധാരാളം പേരക്ക ഉണ്ടാകുവാനും അതുപോലെ അതിന്റെ ചുവട്ടിൽ നിന്ന് തന്നെ പേരക്ക പൊട്ടിക്കുന്ന രീതിയിൽ പേരക്ക താഴെ ഉണ്ടാകുന്നതിനും ഉള്ള ഒരു കിടിലൻ ടിപ്പ് ആണ് നമ്മൾ ഇവിടെ നിങ്ങൾക്കായി കാണിച്ചു തരുന്നത്. അതിനായി നമ്മൾ നല്ലയിനം പെർതൈകൾ നോക്കി വാങ്ങണം. അതായത് ലെയർ ചെയ്തിട്ടുള്ള നല്ലയിനം പേരതൈകൾ ആണ് വാങ്ങേണ്ടത്.

ഇത്തരത്തിലുള്ള പേര തൈകൾ ആറ് മാസംകൊണ്ട് കായ്ക്കുന്നതാണ്. വെറുതെ തൈകൾ വാങ്ങി നട്ടിട്ട് കാര്യമില്ല. അത് ഒരു പ്രത്യേക രീതിയിൽ നട്ടാൽ മാത്രമേ നമുക്ക് നല്ല റിസൾട്ട് കിട്ടുകയുള്ളു. നല്ല രീതിയിൽ നട്ടാൽ മാത്രമേ നമുക്ക് ആറ് മാസംകൊണ്ട് പേരക്കായ ഉണ്ടാകുവാനും അത് അടിയിൽ തന്നെ കായ്ക്കാനും പറ്റുകയുള്ളു.

ഈ തൈകൾ നടുമ്പോൾ 3 അടി നീളവും 3 അടി വീതിയും 2 അടി താഴ്ച്ചയും ഉള്ള കുഴികളാണ് നമുക്ക് വേണ്ടത്. എന്നിട്ട് ഈ കുഴിയിലേക്ക് ചകിരി കംബോസ്റ്റും കുഴിച്ചെടുത്ത മണ്ണും കൂടി മിക്സ് ചെയ്തെടുക്കുക. ഇനി ഇത് കുഴിയിൽ നിറയ്ക്കുക. അടുത്തതായിട്ട് ഇതിൽ ഇടേണ്ടത് വളങ്ങളാണ്. അതിനായി 1/2 കിലോ ചാണകപ്പൊടിയോ അല്ലെങ്കിൽ

കിച്ചൻ വേസ്റ്റ് കൊണ്ടുള്ള കമ്പോസ്റ്റ് 200 gm ചേർക്കാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് ഡോളോ മേറ്റ് 200 gm ഇട്ടുകൊടുക്കാം. അടുത്തതായി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് വേപ്പിൻ പിണ്ണാക്കും എല്ലു പൊടിയുമാണ്. 200 gm തന്നെയാണ് ഇവ രണ്ടും എടുക്കേണ്ടത്. എന്നിട്ട് ഇത് മിക്സ് ചെയ്യുക. ബാക്കി വീഡിയോയിൽ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. Easy Perakka Krishi Tips credit: PRS Kitchen