ഈ പാത്രം മാത്രം മതി ഇഡലി ഉണ്ടാക്കാൻ.!! ഇങ്ങനെ ചെയ്താൽ വെറും 3 മിനിറ്റിൽ സോഫ്റ്റ് ഇഡ്ഡലി തയ്യാർ.. ഇനി ഇഡ്ഡലി ചെമ്പ് വേണ്ട മക്കളെ.!! | Easy Perfect Idli Recipe Tricks

Easy Perfect Idli Recipe Tricks : നമ്മുടെയെല്ലാം വീടുകളിലെ പ്രഭാത ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണല്ലോ ഇഡലി. മാവ് അരച്ചുവെച്ചാൽ വളരെ എളുപ്പത്തിൽ ഇഡലി തയ്യാറാക്കാൻ സാധിക്കുമെങ്കിലും മിക്കപ്പോഴും മാവ് അരയ്ക്കാൻ മറക്കുന്നതാണ് ഒരു പ്രധാന പ്രശ്നം. അത്തരം സാഹചര്യങ്ങളിൽ ചെയ്തു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇഡലിക്ക് മാവ് അരയ്ക്കുമ്പോൾ കൂടുതൽ സോഫ്റ്റ്നസ് കിട്ടാനായി അരിയോടൊപ്പം കുറച്ച് ചോറും കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

അതുപോലെ അരിയും ഉഴുന്നും നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വേണം കുതിരാനായി ഇടാൻ . ഇത്തരത്തിൽ കുതിർത്തിയെടുത്ത അരിയും ഉഴുന്നും മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു സമയത്ത് തന്നെ ചോറു കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. തണുപ്പുള്ള സമയമാണെങ്കിൽ മാവ് പുളിച്ചു പൊന്താൻ കൂടുതൽ സമയമെടുക്കും. അത്തരം സാഹചര്യങ്ങളിൽ അടുക്കളയിലെ അലമാരയ്ക്കകത്ത് മാവ് സൂക്ഷിക്കുകയാണെങ്കിൽ ചെറിയ ചൂടിൽ മാവ് എളുപ്പത്തിൽ

പുളിച്ച് പൊന്തി കിട്ടുന്നതാണ്.ഇത്തരത്തിൽ പുളിച്ചു പൊന്തിയ മാവ് ഉപയോഗിച്ച് ഇഡലി തയ്യാറാക്കാൻ ഇഡ്ഡലി തട്ടില്ലെങ്കിൽ പേടിക്കേണ്ടതല്ല. അടി കട്ടിയുള്ള ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് തിളപ്പിക്കാനായി വയ്ക്കുക. അതിലേക്ക് ഇടിയപ്പത്തിന്റെ തട്ട് ഇറക്കി വയ്ക്കുക. ശേഷം ഇഡ്ഡലിത്തട്ടിൽ എണ്ണ തടവി മാവൊഴിച്ച് അതിലേക്ക് വച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് ആവി കയറി ഇഡ്ഡലി സോഫ്റ്റ് ആയി കിട്ടുന്നതാണ്. ഇഡലിയോടൊപ്പം വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ചട്നി കൂടി

അറിഞ്ഞിരിക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് അളവിൽ തേങ്ങ, രണ്ട് പച്ചമുളക്, ഒരു കഷണം ഇഞ്ചി, ഒരു തക്കാളി ചെറുതായി അരിഞ്ഞത്, രണ്ട് ചെറിയ ഉള്ളി,ആവശ്യത്തിന് ഉപ്പ് വെള്ളം എന്നിവ ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ എണ്ണയൊഴിച്ച് കൊടുക്കുക. അതിലേക്ക് ഉണക്കമുളകും, കടുകും ഇട്ട് പൊട്ടിക്കുക. കറിവേപ്പില കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം അരച്ചു വച്ച ചട്നി അതിലേക്കു ഒഴിച്ച് തിളപ്പിച്ച് എടുക്കാവുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ credit : Malappuram Thatha Vlog by ridhu