കുക്കറിന്റെ പിടി ഇനി ഒരിക്കലും ലൂസ് ആവില്ല.!! ഇങ്ങനെ ചെയ്താൽ കുക്കറിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം.. | Easy Pressure Cooker Repair At Home

Easy Pressure Cooker Repair At Home : എല്ലാ വീടുകളിലേയും അടുക്കളകളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു പാത്രമായിരിക്കും കുക്കർ. എന്നാൽ സ്ഥിരമായി കുക്കർ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ അത് കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. കുക്കർ പെട്ടെന്ന് കേടാകാനുള്ള കാരണങ്ങളും അതിനുള്ള പരിഹാരവും വിശദമായി മനസ്സിലാക്കാം. മിക്ക കുക്കറുകൾക്കും ഏറ്റവും ആദ്യം പ്രശ്നം വന്നു തുടങ്ങുന്നത് വാഷറിന്റെ ഭാഗത്തായിരിക്കും. അതായത്

വാഷർ കഴുകാനായി പുറത്തെടുക്കുമ്പോൾ അമിതമായി വലിക്കുന്നതാണ് അതിനുള്ള പ്രധാന കാരണം. അതുകൊണ്ടു തന്നെ വാഷർ എപ്പോഴും ടൈറ്റായി ഇരിക്കാൻ രണ്ടറ്റത്തും ഓരോ റബ്ബർ ബാൻഡ് ഇട്ടു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുക്കറിന്റെ വാഷർ എപ്പോഴും ടൈറ്റ് ആയി തന്നെ സൂക്ഷിക്കാൻ സാധിക്കും. കുക്കർ ഉപയോഗിക്കുമ്പോൾ വിസിൽ വരുന്നില്ല എങ്കിൽ അത് ചെക്ക് ചെയ്യാനായി

സാധിക്കും. അതിനായി കഴുകി വൃത്തിയാക്കി വച്ച കുക്കറിന്റെ വിസിലുള്ള ഭാഗത്ത് അല്പം ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. താഴേക്ക് വെള്ളം വരുന്നുണ്ടെങ്കിൽ വിസിൽ ശരിയായ രീതിയിലാണ് വർക്ക് ചെയ്യുന്നത് എന്ന് മനസ്സിലാക്കാം. അതല്ല ഭക്ഷണസാധനങ്ങൾ ഓട്ടയിൽ പോയി അടിഞ്ഞിട്ടുണ്ടെങ്കിൽ വെള്ളം താഴേക്ക് വരികയില്ല. അത്തരം സാഹചര്യങ്ങളിൽ അത് വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. വിസിലിന്റെ സൈഡ് വശങ്ങളിലും ഇത്തരത്തിൽ ആഹാരപദാർത്ഥങ്ങൾ അടിഞ്ഞു നിൽക്കാറുണ്ട്.

അത് മൂലവും വിസിൽ വരണമെന്നില്ല. അത്തരം ഭാഗങ്ങളും വൃത്തിയാക്കി കൊടുക്കാൻ ശ്രദ്ധിക്കുക. കുക്കർ എപ്പോഴും കഴുകി വൃത്തിയാക്കി ഉണക്കി ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഉപയോഗത്തിന് ശേഷം കുക്കർ അധിക നേരം കഴുകാതെ ഇടരുത്. ഭക്ഷണ സാധനങ്ങൾ ഉണങ്ങി പിടിക്കുമ്പോഴാണ് അത് കഴുകാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നത്.ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ കുക്കറിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനായി സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit ; THOTTATHIL KITCHEN tips and tricks