- റവ – 1/2 കപ്പ്
- ഗോതമ്പുപൊടി – 1/2 കപ്പ്
- മൈദ – 1/2 കപ്പ്
- പഞ്ചസാര – 1/2 കപ്പ്
- ഉപ്പ് – ഒരു നുള്ള്
- വെള്ളം – 1 1/4 കപ്പ്
- ഏലക്കായ പൊടിച്ചത് – 1/2 tsp
- നുള്ള് ബേക്കിംഗ് സോഡ – 2 നുള്ള്

ചേരുവകൾ എല്ലാം റെഡി ആക്കി വെക്കുക. റവ, ഗോതമ്പുപൊടി, മൈദ, പഞ്ചസാര എന്നിവ ഒരു പാത്രത്തിലേക്ക് എടുക്കാം. എല്ലാം ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ശേഷം ഇതിലേക്ക് ഇളംചൂടുള്ള വെള്ളം കുറേശെ ആയി ഒഴിച്ച് കൊടുത്ത് നല്ലപോലെ കലക്കിയെടുക്കുക. ഈ മാവ് ഒരു അരമണിക്കൂർ സമയം റെസ്റ്റ് ചെയ്യാൻ എടുത്തുവെക്കുക. ശേഷം അതിലേക് ഏലക്കായ പൊടിച്ചത്,
ബേക്കിംഗ് സോഡയും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ശേഷം ചൂടായ ഒരു പാനിലേക്ക് കുറച്ച് എണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ തീ കുറച്ചു വെച്ച് മാവ് കോരിയൊഴിച്ച് ഈ അടിപൊളി വിഭവം ഉണ്ടാക്കിയെടുക്കാം. എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നതെന്ന് വിശദമായി വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. credit : Amma Secret Recipes