ആർക്കും അറിയാത്ത ഈ സൂത്രം ചെയ്‌താൽ വെറും 10 മിനിറ്റിൽ ദോശ റെഡി.!! അരിയും ഉഴുന്നും ഇല്ലാതെ നല്ല മൊരി മൊരിപ്പൻ ദോശ.. | Easy Rice Flour Dosa Recipe

Easy Rice Flour Dosa Recipe : ദോശയും ഇഡലിയും ഉണ്ടാക്കുമ്പോൾ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് പലപ്പോഴും മാവ് അരച്ചു വെക്കാൻ മറന്നു പോകാറുണ്ട് എന്നതായിരിക്കും. അരി കുതിർത്താൻ വച്ചില്ലെങ്കിൽ ദോശ ഉണ്ടാക്കാൻ സാധിക്കില്ല എന്ന് കരുതുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്ത ദോശയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.ഈയൊരു രീതിയിൽ ദോശ ഉണ്ടാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട്

കപ്പ് വറുത്തു പൊടിച്ച അരിപ്പൊടി, രണ്ട് കപ്പ് ചോറ്, ഒരു കപ്പ് കുതിർത്തി വെച്ച ചെറുപയർ, അരയ്ക്കാൻ ആവശ്യമായ വെള്ളം, ആവശ്യത്തിന് ഉപ്പ് ഇത്രയുമാണ്. ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് എടുത്തു വച്ച അരിപ്പൊടിയും, ചോറും, ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കണം. പിന്നീട് അതേ ജാറിലേക്ക് കുതിർത്തി വെച്ച ചെറുപയർ കൂടി ഇട്ട് നല്ലതുപോലെ അരച്ചെടുക്കാം. ഇവിടെ ഉഴുന്നിന് പകരമാണ്

ചെറു പയർ ഉപയോഗിക്കുന്നത്. നേരത്തെ അരച്ചു വച്ച മാവിലേക്ക് ചെറുപയറിന്റെ കൂട്ടുകൂടി ചേർത്തു കൊടുക്കാം.ശേഷം മാവ് പൊന്താനായി ഒരു പാത്രത്തിലേക്ക് അല്പം ചൂടുവെള്ളം ഒഴിച്ച് ഇറക്കി വയ്ക്കാവുന്നതാണ്. ഒരു രാത്രി മുഴുവനും മാവ് പൊന്താനായി വെച്ചു കഴിയുമ്പോൾ പിറ്റേ ദിവസത്തേക്ക് സാധാരണ മാവ് പുളിച്ചു പൊന്തുന്ന രൂപത്തിൽ ഈ ഒരു മാവും ലഭിക്കുന്നതാണ്. ശേഷം ആവശ്യത്തിന് ഉപ്പും

വെള്ളവും ചേർത്ത് മാവിന്റെ കൺസിസ്റ്റൻസി ശരിയാക്കാം. ദോശക്കല്ല് അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു തവി മാവൊഴിച്ച് പരത്തി കൊടുക്കാം. കുറച്ചുനേരം ദോശ അടച്ചു വെച്ച് വേവിക്കാവുന്നതാണ്. പിന്നീട് തുറന്നു നോക്കുമ്പോൾ സാധാരണ ദോശ പോലെ ക്രിസ്പ്പിയായ ദോശ ലഭിക്കുന്നതാണ്. ദോശ അടച്ച് വച്ച് വേവിച്ചില്ലെങ്കിൽ ഡ്രൈ ആയി പോകാനുള്ള സാധ്യത കൂടുതൽ ആണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. credit : SHAHANAS VARIETY KITCHEN