ഇനി വെള്ളയപ്പം ശെരിയായില്ലാന്ന് ആരും പറയില്ല. 😍👌 എളുപ്പത്തിൽ പൂവു പോലെ സോഫ്റ്റായ പാലപ്പം 😋😋|easy soft-palappam-recipe-malayalam

  • raw rice 2 cup
  • grated coconut 1/2 cup
  • cooked rice 1/2 cup
  • yeast 1 pinch
  • sugar 1 teaspoon
  • water
  • salt

പൂവ് പോലെ സോഫ്റ്റ് വെള്ളയപ്പം എല്ലവർക്കും വളരെ ഇഷ്ടമാണല്ലേ.. ചൂടുള്ള ചിക്കൻ കറിയോ മുട്ട കറിയോ ഒക്കെ ആണ് കിടിലൻ കോമ്പിനേഷൻ. വെള്ളേപ്പം നല്ല സോഫ്റ്റ് ആയി ഉണ്ടാക്കിയെടുക്കാൻ ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ.. ഒരു പാത്രത്തിലേക്ക് 2 കപ്പ് പച്ചരി എടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി 3 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കുക. കുതിർത്തുവെച്ച അരിയും അൽപ്പം ചോറും തേങ്ങാ

ചിരകിയതും മിക്സിയിൽ നന്നായി അരച്ചെടുക്കാം. അധികം വെള്ളo ചേർക്കാതെ അരക്കാൻ ശ്രദ്ധിക്കണം. അതിലേക്കു അൽപ്പം ഈസ്റ്റ് കൂടി ചേർത്ത് മിക്സിയിൽ അൽപ്പം വെള്ളമൊഴിച്ചു നന്നായി അടിച്ചെടുക്കാം. എല്ലാം കൂടി നന്നായി ചേർത്തിളക്കിയതിനു ശേഷം 8 മണിക്കൂർ മാറ്റിവെക്കാം. ശേഷം ആവശ്യത്തിനുള്ള ഉപ്പും പഞ്ചസാരയും ചേർത്തിളക്കി അപ്പം ഉണ്ടാക്കിയെടുക്കാം. പാൻ ചൂടായി വരുമ്പോൾ മാവു

കൊരിയൊഴിച്ച് നല്ല സൂപർ ടേസ്റ്റി ആയ അപ്പം തയ്യാറാക്കി എടുക്കാം. ഒന്ന് ട്രൈ ചെയ്തു നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Rathna’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.